കോഴിക്കോട്: എം.എസ്.എഫിന്റെ വനിതാവിഭാഗം ‘ഹരിത’യുടെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ പി.കെ. നവാസ് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി എം.കെ മുനീര്‍. ഹരിതയുടെ പരാതി ആയുധമാക്കിയെടുത്ത് മുസ്ലീം ലീഗിനെ തകര്‍ക്കാനുളള സിപിഎം ശ്രമമാണ് അറസ്റ്റിന് പിന്നിലെന്ന് മുനീര്‍ ആരോപിച്ചു. അറസ്റ്റുണ്ടായ സാഹചര്യത്തില്‍ നവാസിനെതിരെ നടപടി എടുക്കാന്‍ ലീഗ് ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഹരിത’യുടെ ലൈംഗിക അധിക്ഷേപ പരാതിയില്‍ ഇന്നലെയാണ് പികെ നവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോഴിക്കോട് ചെങ്ങമനാട് സ്റ്റേഷനില്‍ ഇന്നലെ ഉച്ചയോടെ എത്തിയ നവാസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് ആവശ്യപ്പെട്ട പ്രകാരം മൊഴി നല്‍കാനെത്തിയതായിരുന്നു നവാസ്. അതേസമയം ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതി പിന്‍വലിക്കണമെന്ന് ഹരിത നേതാക്കളോട് ലീഗ് ആവശ്യപ്പെട്ടിരുന്നെങ്കിലും നേതാക്കള്‍ വഴങ്ങിയിരുന്നില്ല. തുടര്‍ന്ന് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടു കൊണ്ട് നേതാക്കള്‍ക്കെതിരെ മുസ്ലീം ലീഗ് കര്‍ശന നടപടി സ്വീകരിച്ചിരുന്നു. തുടര്‍ന്നാണ് ഹരിത നേതാക്കള്‍ നിയമനടപടിയുമായി മുന്നോട്ട് പോയത്.
Post Your Comments