കണ്ണൂര്‍ : പിജി സിലബസിൽ സവര്‍ക്കറേയും ഗോള്‍വാള്‍ക്കറേയും ഉൾപ്പെടുത്തിയ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ നടപടിയിൽ പ്രതികരിച്ച് എംകെ മുനീര്‍. ഗാന്ധിക്കും നെഹ്‌റുവിനും അപ്പുറത്തേക്ക് ഹിന്ദുത്വ വാദികള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് പ്രശ്‌നമെന്നും ഇത്തരത്തില്‍ തുലനം ചെയ്യാതെ പോകുമ്പോള്‍ അത് ആര്‍എസ്എസിന് അനുകൂലമായ സിലബസായി മാറുമോയെന്ന് ഭയപ്പെടുന്നുണ്ടെന്നും എം.കെ മുനീര്‍ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും നോക്കുമ്പോള്‍ ഗാന്ധിക്കും നെഹ്‌റുവിനും കിട്ടുന്നതിനേക്കാള്‍ പ്രധാന്യം ഇതിനകത്ത് ഗോള്‍വാള്‍ക്കര്‍ക്കും സവര്‍ക്കര്‍ക്കും ദീന്‍ ദയാലിനും ഒക്കെ കിട്ടിയെന്നതാണ് പ്രശ്‌നം. ഇത്തരത്തില്‍ സിലബസ് തയ്യാറാക്കുന്നതിന് മുമ്പ് ഒരു ശില്‍പശാല നടത്തും. ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇല്ലാത്തതിനാല്‍ വിദഗ്‌ദ്ധരെയാണ് ചുമതലപ്പെടുത്തിയത്. പുതിയ കോഴ്‌സ് ആയതിനാല്‍ അവര്‍ ഇതിനെകുറിച്ച് പഠിച്ചിട്ടില്ല എന്നും മുനീര്‍ പറഞ്ഞു.
Read Also : ‘ഞങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കാറില്ല’: ട്രാപ്പ് ചെയ്തതാണെന്ന് കൂട്ടബലാത്സംഗ കേസിലെ പ്രതികൾ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എടുത്ത് പരിശോധിക്കുമ്പോള്‍ ഗാന്ധിക്കും നെഹ്‌റുവിനും ജയ്പ്രകാശ് നാരായണനുമൊക്കെയാണ് പ്രധാന്യം കൊടുത്തിരിക്കുന്നത്. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം എടുത്ത് നോക്കുമ്പോള്‍ സവര്‍ക്കറിനേയും ഗോള്‍വാള്‍ക്കറിനേയും പര്‍വ്വതീകരിക്കുന്ന ഫാസിറ്റ് ഭരണമാണ് ഇവിടെ നിലനില്‍ക്കുന്നതെന്നും മുനീര്‍ വ്യക്തമാക്കി.
Post Your Comments