Latest NewsUAENewsGulf

യുഎഇ യിലേക്ക് മടങ്ങിവരുന്നവർക്ക് യാത്രാ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

ദുബായ് : രാജ്യത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന യുഎഇ നിവാസികളെ തിരിച്ചെത്തിക്കുന്നതിനായി യാത്രാ നിയമങ്ങളിൽ ഇളവ് വരുത്തി അധികൃതർ. സെപ്റ്റംബർ 12 മുതൽ, ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ എടുത്ത റസിഡൻസ് വിസ ഉടമകൾക്ക് പുതിയ എൻട്രി പെർമിറ്റ് ഉപയോഗിച്ച് യുഎഇയിലേക്ക് മടങ്ങാം.

Read Also : പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി യുഎഇ 

ദുബായ് ഇതിനകം നിയമങ്ങളിൽ ഇളവ് നൽകിയിരുന്നതിനാൽ ദുബായ് ഇതര വിസ ഉടമകൾക്ക് ഈ ഇളവുകൾ ബാധകമാണ്. 2021 ഏപ്രിൽ 20 ന് ശേഷം വിസ കാലാവധി കഴിഞ്ഞു വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ താമസ വിസകളും ദുബായ് അധികൃതർ നേരത്തെ നീട്ടിയിരുന്നു. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് മടങ്ങുന്നവർക്ക് ഈ ഇളവുകൾ ലഭിക്കും.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ), നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻസിഇഎംഎ) എന്നിവ പ്രഖ്യാപിച്ച പുതുക്കിയ നിയമങ്ങൾ അനുസരിച്ച്, യുഎഇ ഇപ്പോൾ ലോകാരോഗ്യ സംഘടനയുടെ അംഗീകൃത വാക്സിനുകൾ ഉപയോഗിച്ച് വാക്സിനേഷൻ ലഭിച്ച എല്ലാ താമസക്കാർക്കും പ്രവേശനം അനുവദിക്കും.

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, നമീബിയ, സാംബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, സിയറ ലിയോൺ, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഈ തീരുമാനം ബാധകമാണ്, പ്രസ്താവനയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button