വാഷിങ്ടണ്‍ : ഭീകരാക്രമണത്തിൽ യുഎസിലെ വേൾഡ് ട്രേഡ് സെന്റർ തകർന്നു വീണിട്ട് ഇന്ന് രണ്ട് പതിറ്റാണ്ട് തികയുകയാണ്. ഇരുപതു വർഷം മുൻപ് ഇതുപോലൊരു സെപ്റ്റംബറിലെ ഒരു പതിനൊന്നാം തീയതിയാണ് ലോക വ്യാപാര ഭൂപടത്തിന്റെ തലസ്ഥാനമായ ന്യൂയോർക്ക് നഗരത്തിലെ ഇരട്ടഗോപുരങ്ങൾ വിമാനം ഇടിച്ചുകയറ്റിയുള്ള ഭീകരാക്രമണത്തിൽ തകർന്നു വീണത്.
Read Also : എയർ ഇന്ത്യ വിമാനം ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി : വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി
അതേസമയം ഭീകരാക്രമണ വാർഷികദിനത്തിൽ ഐക്യമാണ് അമേരിക്കയുടെ ശക്തിയെന്ന് ഓര്‍മിപ്പിച്ച് പ്രസിഡന്‍റ് ജോ ബൈഡന്‍ ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ സന്ദേശവുമായി എത്തി. മോശം സമയത്തും ഐക്യമാണ് അമേരിക്കയുടെ ഏറ്റവും വലിയ ശക്തിയെന്ന പാഠമാണ് താന്‍ പഠിച്ചതെന്ന് ബൈഡന്‍ പറഞ്ഞു. ഭീകരാക്രമണത്തില്‍ 2,977 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്കും ജീവന്‍ പണയംവെച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവര്‍ക്കും ആദരവ് അര്‍പ്പിക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു.
20 years after September 11, 2001, we commemorate the 2,977 lives we lost and honor those who risked and gave their lives. As we saw in the days that followed, unity is our greatest strength. It’s what makes us who we are — and we can’t forget that. pic.twitter.com/WysK8m3LAb
— President Biden (@POTUS) September 10, 2021
ഭീകരാക്രമണത്തിന്‍റെ 20ാം വാര്‍ഷികത്തിന് മുന്നോടിയായി ആക്രമണം നടന്ന ന്യൂയോര്‍ക്ക്, പെന്‍റഗണ്‍, പെന്‍സല്‍വാനിയ എന്നീ സ്ഥലങ്ങളില്‍ ഫസ്റ്റ് ലേഡി ജില്‍ ബൈഡന്‍ സന്ദര്‍ശനം നടത്തിയിരുന്നു. കോവിഡ് പ്രതിരോധം, അഫ്ഗാനിസ്താനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കല്‍ എന്നീ വിഷയങ്ങളില്‍ ബൈഡനെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് 9/11 ഭീകാരാക്രമണത്തിന്‍റെ വാര്‍ഷികം വരുന്നത്.
Post Your Comments