Latest NewsNewsInternational

‘സ്ത്രീകൾ തല മറയ്ക്കണം, സർവ്വശക്തിയുമുപയോഗിച്ച് താലിബാൻ സർക്കാരിനെ പിന്തുണയ്ക്കും’: അഫ്ഗാൻ യുവതികൾ

കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ പുതിയ താലിബാൻ സർക്കാരിന് പൂർണപിന്തുണയുമായി അഫ്ഗാൻ യുവതികൾ രംഗത്ത്. രാജ്യത്ത് നിന്നും ഓടിപ്പോയിട്ട് സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെ അഫ്‌ഗാനിസ്ഥാനിലെ സ്ത്രീകളുടെ പ്രതിനിധിയായി കാണുന്നില്ലെന്ന് അഫ്ഗാൻ യുവതികൾ വ്യക്തമാക്കുന്നു. കാബൂൾ യൂണിവേഴ്സിറ്റിയിലെ പ്രഭാഷണ തിയേറ്ററിൽ നടത്തിയ താലിബാൻ അനുകൂല പ്രതിഷേധ പരിപാടിയിലാണ് അഫ്ഗാൻ യുവതികൾ തങ്ങളുടെ നിലപാട് അറിയിച്ചത്.

മുഖം മൂടിക്കെട്ടിയ അഫ്ഗാൻ സ്ത്രീകൾ കാബൂൾ യൂണിവേഴ്സിറ്റിയിലെ പ്രഭാഷണ തിയേറ്ററിൽ നിരനിരയായി ഇരിക്കുന്നതിന്റെയും താലിബാൻ സർക്കാരിന് പിന്തുണ നൽകി റാലി നടത്തിയതിന്റെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. സർക്കാരിന്റെ പുതിയ നിയമം അനുസരിച്ച് നിരവധി അഫ്ഗാൻ സ്ത്രീകളാണ് വിദ്യാഭ്യാസത്തിനായി ബുർഖ ധരിച്ച് യൂണിവേഴ്സിറ്റിയിൽ ഹാജരായത്.

Also Read:‘മതനേതാക്കൾ ഇത്തരം വിവാദ വിഷയങ്ങളിൽ ഇടപെടുന്നത് ശരിയല്ല’: മതസൗഹാർദം തകർക്കരുതെന്ന് സാദിഖലി ശിഹാബ് തങ്ങൾ

സ്ത്രീകൾ തല മറയ്ക്കണമെന്ന താലിബാൻ നയത്തോട് യോജിക്കുന്നുവെന്ന് ഷബാന ഒമാരി എന്ന വിദ്യാർത്ഥിനി ജനക്കൂട്ടത്തോട് പറഞ്ഞു. ഹിജാബ് ധരിക്കാത്ത സ്ത്രീകളാണ് നമ്മളെ ഉപദ്രവിക്കുന്നതെന്നും ഇവർ ആരോപിച്ചു. ‘ഹിജാബ് ഒരു വ്യക്തിപരമായ കാര്യമല്ല. ഹിജാബ് ധരിക്കുന്നത് നല്ല കാര്യം. അല്ലാഹു അക്ബർ’, ഒമാരി പറഞ്ഞവസാനിപ്പിച്ചു.

താലിബാൻ തിരിച്ചുവന്നതിനുശേഷം ചരിത്രം മാറിയതായി മറ്റൊരു പ്രഭാഷകൻ സോമയ്യ പറഞ്ഞു. താലിബാന്റെ വരവിനു ശേഷമാണ് സ്ത്രീകൾ സുരക്ഷിതരായതെന്നും തങ്ങൾ തങ്ങളുടെ സർവ്വശക്തിയുമുപയോഗിച്ച് സർക്കാരിനെ പിന്തുണയ്ക്കുമെന്നും ഇവർ പറയുന്നു. റൈഫിളുകളും മെഷീൻ ഗണ്ണുകളും വഹിച്ചുകൊണ്ട് നിലയുറപ്പിച്ച താലിബാൻ പട്ടാളക്കാരും സ്ത്രീകളുടെ പരിപാടിയിൽ ഉണ്ടായിരുന്നു.

Also Read:32 കാരിയെ അർധബോധാവസ്ഥയിലാക്കിയ ശേഷം രാത്രി കൂട്ടബലാത്സംഗം നടത്തി: ലോഡ്‍ജ് പൊലീസ് അടച്ചുപൂട്ടി

തല മുതൽ കാൽ വരെ മൂടിയ വസ്ത്രം ധരിച്ച് യൂണിവേഴ്സിറ്റിയിൽ എത്തിയ യുവതികൾ താലിബാൻ പതാകകൾ ഉയർത്തി. യൂണിവേഴ്സിറ്റിയിൽ എത്തിയ സ്ത്രീകളിൽ ഭൂരിഭാഗം പേരും കണ്ണുകൾ പോലും കാണാത്ത തരത്തിലായിരുന്നു ബുർഖയും കറുത്ത നിഖാബുകളും ധരിച്ചിരുന്നു. പലരും കറുത്ത കയ്യുറകളും ധരിച്ചിരുന്നു. തലസ്ഥാനമായ കാബൂളിലെ ഷഹീദ് റബ്ബാനി വിദ്യാഭ്യാസ സർവകലാശാലയിൽ നടത്തിയ പ്രസംഗങ്ങൾക്ക് പിന്നാലെയാണ് യുവതികൾ താലിബാൻ അനുകൂല റാലി നടത്തിയത്.

‘സ്ത്രീകളുടെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ട് തെരുവിൽ സമരം ചെയ്യുന്ന സ്ത്രീകൾക്ക് ഞങ്ങളുടെ പിന്തുണ ഇല്ല. കഴിഞ്ഞ സർക്കാർ സ്ത്രീകളെ ദുരുപയോഗം ചെയ്യുകയായിരുന്നു. അവർ അവരുടെ സൗന്ദര്യം കൊണ്ട് മാത്രമാണ് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നത്’, താലിബാൻ അനുകൂല മുദ്രാവാക്യം വിളിച്ച് റാലിയുടെ മുൻനിരയിൽ നിന്ന യുവതി വിളിച്ച് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ അഫ്ഗാനിസ്ഥാനിലുടനീളം താലിബാനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ വനിതാ പ്രാസംഗികർ വിമർശിച്ചു. പ്രതിഷേധം സംഘടിപ്പിച്ചത് സ്ത്രീകളാണെന്നും പ്രദർശിപ്പിക്കാൻ അനുമതി നൽകുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദേശകാര്യ ഡയറക്ടർ ദൗദ് ഹഖാനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button