KeralaLatest NewsNews

വീട്ടമ്മയുടെ മരണം: സഹോദരിയുടെ മക്കൾ കസ്റ്റഡിയിൽ

വ്യാഴാഴ്ച രാത്രി എട്ടരയോടെയാണു വീട്ടിലെ കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്.

പാലക്കാട്: വീട്ടമ്മയെ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ആർഎസ് റോഡ് തെക്കേത്തൊടിയിൽ കദീജ മൻസിലിൽ കദീജ (63) ആണു മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് അറിയിച്ചു. കദീജയുടെ സഹോദരിയുടെ മകൾ ഷീജ, ഇവരുടെ മകൻ യാസിർ എന്നിവരെ കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച രാത്രി എട്ടരയോടെയാണു വീട്ടിലെ കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്. കയ്യിൽ ഗുരുതരമായ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. അവിവാഹിതയായ കദീജയും ഷീജയും ഒന്നിച്ചായിരുന്നു താമസം. കദീജയുടെ സ്വർണാഭണങ്ങൾ മോഷ്ടിച്ചെന്ന പേരിൽ വ്യാഴാഴ്ച രാവിലെ ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നതായി പൊലീസ് അറിയിച്ചു. ഇതിന്റെ പേരില്‍ പൊലീസ് സ്റ്റേഷനിലും എത്തിയിരുന്നു. കദീജയ്ക്കു പരാതി ഇല്ലെന്ന് അറിയിച്ചതോടെ പ്രശ്നം ഒത്തുതീർപ്പാക്കി.

Read Also: അഫ്ഗാനില്‍ കുടുങ്ങിയ വിദേശ പൗരന്മാര്‍ക്ക് മാതൃരാജ്യത്തേയ്ക്ക് മടങ്ങാന്‍ താലിബാന്റെ അനുമതി

ഇതിനു പിന്നാലെയാണു രാത്രി കദീജയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടത്തെിയത്. തുടർന്നു നടന്ന അന്വേഷണത്തിലാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഷൊർണൂർ ഡിവൈഎസ്പി വി.സുരേഷ്, ഒറ്റപ്പാലം പൊലീസ് ഇൻസ്പെക്ടർ വി.ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button