Latest NewsIndia

ത്രിപുരയില്‍ ഇടതു പാര്‍ട്ടികള്‍ക്ക് നേരെ വ്യാപക അക്രമം: തടയാൻ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് യെച്ചൂരി

ഇതു സംബന്ധിച്ച്‌ യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ന്യൂഡല്‍ഹി: ത്രിപുരയില്‍ ഇടതു പാര്‍ട്ടികള്‍ക്കു് നേരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഇതു സംബന്ധിച്ച്‌ യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. അഗര്‍ത്തലയില്‍ സിപിഎം സംസ്ഥാന സമിതി ഓഫിസിനു നേരെയും ചില ജില്ലകളില്‍ ജില്ലാ ഓഫിസുകള്‍ക്കുനേരെയും ആക്രമണമുണ്ടായി.

സംസ്ഥാന ഓഫിസിലെ 2 കാറുകളും ദശരഥ് ദേബിന്റെ പ്രതിമയും നശിപ്പിച്ചു. സിപിഎം മുഖപത്രമായ ഡെയ്‌ലി ദേശര്‍ കഥയുടെ ഓഫിസും ആക്രമിക്കപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണ് ബിജെപിക്കാര്‍ അക്രമം നടത്തിയതെന്നും ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും യച്ചൂരി ആരോപിച്ചു.

അതേസമയം മണിക് സർക്കാരിന്റെ റാലിക്കിടെയാണ് സിപിഎം പ്രവർത്തകരും ബിജെപി പ്രവർത്തകരും ഏറ്റുമുട്ടിയത്. ഇതിനെ തുടർന്നുള്ള സംഘർഷമാണ് ത്രിപുരയിൽ വ്യാപകമായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button