Latest NewsNewsIndia

‘എന്‍റെ ഹൃദയം വേദനിക്കുന്നു, ഞാനും കുടുംബവും കശ്​മീരി പണ്ഡിറ്റുകൾ’: രാഹുൽ ഗാന്ധി

ജമ്മു: താനും തന്റെ കുടുംബവും കശ്മീരി പണ്ഡിറ്റുകളാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മാതാ വൈഷ്​ണോദേവി ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ തനിക്ക്​ വീട്ടിലെത്തിയ അനുഭവമാണെന്നും, എന്റെ ഹൃദയത്തിലാണ് ജമ്മു കശ്മീരെന്നും കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ന് ഉച്ചയോടെ ജമ്മുവിലെത്തിയ അദ്ദേഹം ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

Also Read:യുഎഇ നിർമ്മിത ഹയത് വാക്‌സ് വാക്‌സിന് അടിയന്തര ഉപയോഗാനുമതി നൽകി വിയറ്റ്‌നാം

‘എനിക്ക്​ എന്‍റെ വീട്ടിലേക്ക്​ മടങ്ങിയെത്തിയതുപോലെയാണ്​ തോന്നുന്നത്​. എന്‍റെ കുടുംബത്തിന്​ ജമ്മു കശ്​മീരുമായി ഒരു നീണ്ട ബന്ധമുണ്ട്​. ഞാന്‍ ഒരു കശ്​മീരി പണ്ഡിറ്റാണ്​. എന്‍റെ കുടുംബവും കശ്​മീരി പണ്ഡിറ്റാണ്​. ഇന്ന്​ രാവിലെ കശ്​മീരി പണ്ഡിറ്റുകളുടെ ഒരു​ പ്രതിനിധി സംഘം എന്നെ സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ്​ അവര്‍ക്കായി നിരവധി ക്ഷേമപദ്ധതികള്‍ നടപ്പാക്കിയതായും ബി.ജെ.പി ഒന്നും ചെയ്​തില്ലെന്നും അവര്‍ പറഞ്ഞു’ – രാഹുൽ ഗാന്ധി പറഞ്ഞു.

‘ജമ്മു കശ്​മീരിന്​ എന്‍റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്​ഥാനമുണ്ട്​, ഇപ്പോള്‍ എന്‍റെ ഹൃദയം വേദനിക്കുന്നു. ജമ്മു കശ്​മീരിന്​ ഒരു സാഹോദര്യമുണ്ട്​. പക്ഷേ ആര്‍.എസ്​.എസ്​ -ബി.ജെ.പി സംഘം ആ സാഹോദര്യം നശിപ്പിക്കാന്‍ ശ്രമിക്കുന്നു. കൈ എന്നാല്‍ ഭയപ്പെടേണ്ട എന്നാണ്​ അര്‍ഥം. ശിവന്‍റെയും വാഹെ ഗുരുവിന്‍റെയും കൈകളുടെ ചിത്രങ്ങള്‍ നിങ്ങള്‍ക്ക്​ കാണാം. ജമ്മുകശ്​മീരിനെ ബി.ജെ.പി ദുര്‍ബലപ്പെടുത്തി. നിങ്ങളുടെ സംസ്​ഥാന പദവി അവര്‍ തട്ടിയെടുത്തു. ജമ്മു കശ്​മീരിന്​ അവരുടെ സംസ്​ഥാന പദവി തിരികെ ലഭിക്കണ’മെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button