കൊളംബോ : യുവതികളാരും ഗര്‍ഭം ധരിക്കരുതെന്ന നിര്‍ദ്ദേശം നല്‍കി ശ്രീലങ്കയിലെ ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഈ തീരുമാനം എടുത്തിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ നാല് മാസത്തിനിടെ നാല്‍പ്പതിലധികം ഗര്‍ഭിണികള്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഡെല്‍റ്റാ വകഭേദമാണ് ദ്വീപ് രാഷ്ട്രത്തിന് തലവേദനയായി തീര്‍ന്നിരിക്കുന്നത്. ഏപ്രില്‍ മാസത്തോടെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിന് പിന്നാലെയാണ് കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചിരിക്കുന്നത്.
Read Also : ബാബരി മസ്ജിദിന്റെ പേരിൽ വിദ്വേഷ പോസ്റ്റര്‍: പോപുലര്‍ ഫ്രണ്ടുകാര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കം മുതല്‍ 41 ഗര്‍ഭിണികള്‍ മരണപ്പെട്ടു എന്നാണ് ശ്രീലങ്കന്‍ സര്‍ക്കാരിലെ ഹെല്‍ത്ത് പ്രൊമോഷന്‍ ബ്യൂറോ ഡയറക്ടര്‍ ചിത്രമാലി ഡി സില്‍വ അഭിപ്രായപ്പെടുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ഗര്‍ഭധാരണം വെകിപ്പിക്കാന്‍ നവദമ്പതികളോട് അഭ്യര്‍ത്ഥിക്കുന്നതായി ഗൈനക്കോളജിസ്റ്റായ ഹര്‍ഷ അടപ്പാട്ട് പറയുന്നു. ഏകദേശം 5,500 അമ്മമാര്‍ക്ക് കൊവിഡ് പിടിപെട്ടിട്ടുണ്ട്. ഇതില്‍ 70 ശതമാനവും പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരാണ്. ഗര്‍ഭിണികളായ സ്ത്രീകള്‍ എത്രയും പെട്ടെന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments