കേപ് ടൗൺ: സൂപ്പർ താരങ്ങളെ ഒഴിവാക്കി ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ടെംബ ബവുമയെ നായകനാക്കി 15 അംഗ സംഘത്തെയാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. സൂപ്പർ താരങ്ങളായ ഓപ്പണർ ഫഫ് ഡുപ്ലെസി ഓൾറൗണ്ട് ക്രിസ് മോറിസ് വെറ്ററർ സ്പിന്നർ ഇമ്രാൻ താഹിർ എന്നിവരെ ഒഴിവാക്കിയാണ് ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്.
നിലവിലെ ജേതാക്കളായ വെസ്റ്റിൻഡീസ് മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, കരുത്തരായ ഓസ്ട്രേലിയ എന്നിവരുൾപ്പെട്ട ഗ്രൂപ്പിലാണ് ദക്ഷിണാഫ്രിക്കയുള്ളത്. ഒക്ടോബർ 23ന് ഓസ്ട്രേലിയക്കെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം. അബുദാബിയിലെ ഷെയ്ഖ് സയ്ദ് സ്റ്റേഡിയത്തിലാണ് മത്സരം.
Read Also:- വെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കാം!
ദക്ഷിണാഫ്രിക്കൻ സ്ക്വാഡ്: ടെംബ ബവുമ (ക്യാപ്റ്റൻ), കേശവ് മഹാരാജ്, ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), ബിജോൺ ഫോർട്വിൻ, റീസ ഹെൻഡ്രിക്സ്, ഹെൻറിച്ച് ക്ലാസൻ, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, ഡബ്ല്യു മുൾഡർ, ലുങ്കി എൻഗിഡി, അൻറിച്ച് നോർട്ജെ, ദ്വൈൻ പ്രിട്ടോറിയസ്, കഗിസൊ റാബിഡ, ഷംസി, റാസി വാൻ ഡെർ ഡസൻ
Post Your Comments