ഇസ്രായേൽ: ടെലിവിഷന്‍ അഭിമുഖത്തില്‍ ഇസ്രായേലിനെ പ്രകീര്‍ത്തിച്ച് സംസാരിച്ച മണിഹെയ്സ്റ്റ് വെബ് സീരിസ് താരങ്ങള്‍ക്കെതിരെ ട്വിറ്ററില്‍ ബഹിഷ്കരണ ആഹ്വാനവുമായി പലസ്തീൻ അനുകൂലികൾ രംഗത്ത്. ഇസ്രയേലില്‍ നിന്നും സംപ്രേഷണം ചെയ്യുന്ന ചാനല്‍ 12 ആണ് മണിഹെയ്സ്റ്റ് താരങ്ങളുമായി അഭിമുഖം നടത്തിയത്.
അഭിമുഖ സംഭാഷണത്തിനിടെയാണ് താരങ്ങള്‍ ഇസ്രയേലിനെ പ്രകീര്‍ത്തിച്ച് സംസാരിച്ചത്. സീരിസില്‍ ഹെല്‍സിങ്കി, ബൊഗോട്ട, അര്‍തൂറോ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രധാന താരങ്ങളാണ് അഭിമുഖത്തിൽ പങ്കെടുത്തത്.
നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ പ്രത്യേക വാക്‌സിന്‍ ക്യാംപയിനുമായി ബിജെപി പ്രവര്‍ത്തകര്‍
‘ഇസ്രയേലിലേക്കുള്ള മുന്‍ സന്ദര്‍ശനങ്ങളെല്ലാം അതിശയിപ്പിക്കുന്ന അനുഭവമാണ് സമ്മാനിച്ചതെന്നും ഇനിയും ഇസ്രയേലിലേക്ക് വരാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹെല്‍സിങ്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഡാര്‍ക്കോ പെറിച്ച് പറഞ്ഞു. തങ്ങള്‍ക്ക് ഒരുപാട് ആരാധകര്‍ അവിടെയുണ്ടെന്നും ഇസ്രയേലികള്‍വിസ്മയിപ്പിക്കുന്ന ജനതയാണെന്നും ഡാര്‍ക്കോ പെറിച്ച് വ്യക്തമാക്കി. ഇസ്രയേലില്‍ നിന്നും നിര്‍മിച്ച് നെറ്റ്ഫ്ലിക്സ് പുറത്തിറക്കുന്ന ഫൗദ വെബ് സീരീസിനെ പുകഴ്ത്തിയും താരങ്ങള്‍ സംസാരിച്ചു.
Money Heist produced inspired by oppressing & killing Palestinian? Such a shame statement made by @lacasadepapel cast!!!!! #boycottlacasadepapel https://t.co/2wGk0HWZMp
— ??محمد خيرُلامري (@krollamry) September 9, 2021
Post Your Comments