കോഴിക്കോട്: നിപ രോഗം ബാധിച്ച് പന്ത്രണ്ടു വയസുകാരന്‍ മരിച്ച സാഹചര്യത്തില്‍ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ തീവ്ര ശ്രമം. കോഴിക്കോട് ചാത്തമംഗലത്ത് വവ്വാലുകളെ പിടികൂടി ഇന്ന് സാമ്പിള്‍ ശേഖരിക്കും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘവും മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥരുമാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്.
ചാത്തമംഗലത്ത് വവ്വാലുകളുടെ ആവാസ കേന്ദ്രം കണ്ടെത്തിയിരുന്നു. ഇവിടെ വലകെട്ടി വവ്വാലുകളെ പിടികൂടാനാണ് ശ്രമം. നേരത്തെ അവശനിലയില്‍ കണ്ടെത്തിയ വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചിരുന്നു.
അതേസമയം, മരിച്ച പന്ത്രണ്ടുകാരനുമായി സമ്പര്‍ക്കമുണ്ടായിരുന്ന 68 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. സമ്പര്‍ക്ക പട്ടികയിലുള്ള കൂടുതല്‍ പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. 274 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. അതില്‍ 149 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
Post Your Comments