KeralaLatest NewsNews

ടിക്ടോക്ക് വഴി പരിചയപ്പെട്ടു,കോഴിക്കോട് വിളിച്ച് വരുത്തി: ഹോട്ടല്‍ മുറിയില്‍ വെച്ച് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

കോഴിക്കോട്: കോഴിക്കോട് യുവതി കൂട്ടബലാത്സംഗത്തിനിരയായി. കൊല്ലം സ്വദേശിനിയായ 32 വയസുള്ള യുവതിയാണ് ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡനത്തിന് ഇരയായത്. യുവതിയെ പ്രണയം നടിച്ച് വിളിച്ചു വരുത്തി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് വിവരം. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് പീഡനം നടന്നത്. സംഭവത്തില്‍ അത്തോളി സ്വദേശികളായ അജ്നാസ്, ഫഹദ് എന്നിവര്‍ അറസ്റ്റിലായി. രണ്ട് പേര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

Read Also : പോലീസ് ഉദ്യോഗസ്ഥരെ കുടുക്കാൻ ഫോണ്‍കെണി: അറസ്റ്റിലായ യുവതി തട്ടിയെടുത്തത് ലക്ഷങ്ങൾ

ക്രൂര പീഡനമാണ് നടന്നതെന്ന് എസിപി കെ സുദര്‍ശന്‍ വ്യക്തമാക്കി. പിടിയിലായ രണ്ട് പേരെ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തെളിവെടുക്കും. മയക്കുമരുന്ന് നല്‍കിയ ശേഷം യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് വിവരം. അബോധാവസ്ഥയിലായ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം രാത്രിയാണ് പീഡനം നടന്നത്. അജ്‌നാസ് യുവതിയെ ടിക്ടോക്ക് വഴിയാണ് പരിചയപ്പെടുത്തിയത്. പിന്നീട് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി. ഇവരെ കാറിലാണ് ഫ്‌ളാറ്റിലെത്തിച്ചത്. പിന്നീട് നാല് പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. യുവതിക്ക് മദ്യവും മയക്കുമരുന്നും നല്‍കി അര്‍ദ്ധമയക്കത്തിലാക്കിയായിരുന്നു പീഡനമെന്ന് എസിപി കെ സുദര്‍ശന്‍ പറഞ്ഞു.

യുവതി ആശുപത്രിയിലായ ശേഷം ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മെഡിക്കല്‍ പരിശോധനയില്‍ ക്രൂരമായ പീഡനം നടന്നുവെന്ന് വ്യക്തമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button