മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പരിശീലകൻ രവി ശാസ്ത്രിയും ഉപദേഷ്ടാവ് എംഎസ് ധോണിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കുമെന്ന് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. ഇരുവരും തമ്മിൽ ഒരുമയുണ്ടെങ്കിൽ അത് ടീമിന് തന്നെ ഗുണം ചെയ്യുമെന്നും ഗവാസ്കർ പറഞ്ഞു.
‘ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ടി20 ലോകകപ്പും ഏകദിന ലോകകപ്പും നേടിയത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ത്യക്ക് ഗുണം ചെയ്യും. 2004ൽ ഞാൻ ഇന്ത്യൻ ടീം ഉപദേഷ്ടാവായപ്പോൾ അന്നത്തെ പരിശീലകൻ ജോൺ റൈറ്റിനു പരിഭ്രാന്തി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്ഥാനം ഞാൻ ഏറ്റെടുക്കുമെന്ന് അവർ കരുതിയിരിക്കാം’.
Read Also:- വെറും വയറ്റില്‍ കറിവേപ്പില കഴിച്ചാലുള്ള ഗുണങ്ങൾ!
‘ധോണിക്ക് പരിശീലനത്തിൽ വലിയ താൽപര്യമില്ലെന്ന് ശാസ്ത്രിക്കറിയാം. ശാസ്ത്രിയും ധോണിയും ചേർന്നു പോയാൽ ഇന്ത്യയ്ക്ക് ഗുണം ചെയ്യും. എന്നാൽ തന്ത്രങ്ങളിലും ടീം തെരഞ്ഞെടുപ്പിലും ഇവർക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടായാൽ അത് ടീമിനെ ബാധിക്കും. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു’ ഗവാസ്കർ പറഞ്ഞു.
Post Your Comments