Latest NewsKeralaNews

ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കണമെന്ന് എസ്‌ഐ തന്നോട് ആവശ്യപ്പെട്ടു : ദുരൂഹതയായി യുവതിയുടെ മൊഴി

തിരുവനന്തപുരം : സംസ്ഥാനത്ത് പൊലീസ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയ ഹണിട്രാപ്പില്‍ ദുരൂഹത. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കണമെന്ന് എസ്ഐ തന്നോട് ആവശ്യപ്പെട്ടെന്നാണ് അഞ്ചല്‍ സ്വദേശിനിയായ യുവതിയുടെ മൊഴി. കൊല്ലം റൂറല്‍ പൊലീസ് ആസ്ഥാനത്തുള്ള എസ്‌ഐ ആണ് തന്നെ ഹണിട്രാപ്പില്‍ പെടുത്തി യുവതി പണം തട്ടിയെന്ന് പാങ്ങോട് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായ ശേഷം ഒരു ലക്ഷത്തോളം രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്നാണ് പരാതി. എന്നാല്‍ ഹണിട്രാപ്പെന്ന ആരോപണം നിഷേധിച്ച് യുവതി രംഗത്തെത്തി. പരാതിക്കാരനുമായി വര്‍ഷങ്ങളായി ബന്ധമുണ്ടായിരുന്നുവെന്ന് യുവതി പൊലീസിനെ അറിയിച്ചു.

Read Also : ‘ഇതെല്ലാം ഒരുകാലത്ത് ഞങ്ങളുടേതായിരുന്നു’ ഭൂവുടമകള്‍ പഴയ പ്രതാപം വിളിച്ചുപറയുന്നതുപോലെയാണ് കോണ്‍ഗ്രസെന്ന് ശരദ് പവാര്‍

കഴക്കൂട്ടത്ത് താമസിക്കുന്ന യുവതി എസ്‌ഐ മുതല്‍ ഐപിഎസ് ഉദ്യോഗസ്ഥരെ വരെ ഫോണ്‍കെണിയില്‍ പെടുത്തിയെന്ന അഭ്യൂഹം നാളുകളായി സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. തെളിവായി യുവതിയുമായി പൊലീസുകാര്‍ നടത്തിയെന്ന് അവകാശപ്പെടുന്ന വാട്‌സാപ്പ് ചാറ്റും ശബ്ദരേഖകളുമെല്ലാം പ്രചരിക്കുന്നുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button