മുംബൈ: ഭൂവുടമകള്‍ തങ്ങളുടെ പഴയ പ്രതാപം ഇപ്പോഴും വിളിച്ചുപറയുന്നതുപോലെയാണ് കോണ്‍ഗ്രസ് എന്ന വിമര്‍ശനവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്ത്. ഒരു കാലത്ത് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നിയന്ത്രണവും അധികാരവുമുണ്ടായിരുന്ന പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസെന്നും എന്നാല്‍ ഇപ്പോള്‍ തകര്‍ന്നെന്നും അദ്ദേഹം മുംബൈ ടോക്കിനോട് വ്യക്ത്യമാക്കി. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും നേതൃത്വത്തിന്റെ കാര്യം വരുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സെന്‍സിറ്റീവാകുമെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.
‘വലിയ ഭൂസ്വത്തും കൊട്ടാരവുമെല്ലാം സ്വന്തമായുണ്ടായിരുന്ന ഉത്തര്‍പ്രദേശിലെ ജമീന്ദാര്‍മാരെക്കുറിച്ച് പറഞ്ഞില്ലേ. ഭൂമിയുടെ കൈവശ പരിധി നിശ്ചയിച്ചതോടെ ഇത് 15 മുതല്‍ 20 ഏക്കര്‍ വരെ മാത്രമായി. അവരുടെ കൊട്ടാരങ്ങള്‍ നിലനിര്‍ത്താന്‍ പോലും അവകാശമില്ലാതായി. എല്ലാദിവസവും രാവിലെ അവര്‍ എഴുന്നേല്‍ക്കും, ഭൂമിയിലേക്ക് നോക്കും ഇതെല്ലാം ഒരുകാലത്ത് ഞങ്ങളുടേതായിരുന്നുവെന്ന് പറയും. ഈ മാനസികാവസ്ഥ തന്നെയാണ് കോണ്‍ഗ്രസിനും. യാഥാര്‍ഥ്യം അവര്‍ അംഗീകരിക്കണം’ ശരദ് പവാര്‍ വ്യക്തമാക്കി.
Post Your Comments