Latest NewsNewsIndia

നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ പ്രത്യേക വാക്‌സിന്‍ ക്യാംപയിനുമായി ബിജെപി പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ റെക്കോര്‍ഡ് വാക്‌സിനേഷന്‍ നടത്താനൊരുങ്ങി ബിജെപി. സെപ്റ്റംബര്‍ 17 പ്രത്യേക വാക്‌സിനേഷന്‍ നല്‍കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

Read Also  :  തീർത്ഥാടന കേന്ദ്രങ്ങൾക്ക് 10 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവും മാംസ വിൽപ്പനയും നിരോധിച്ച് യോഗി സര്‍ക്കാര്‍

പാര്‍ട്ടിയുടെ ബൂത്ത്തലം മുതല്‍ക്കുള്ള പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സഹായവും രംഗത്തിറങ്ങുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പറഞ്ഞു. രാജ്യത്തെ ആരോഗ്യസംവിധാനം ശക്തിപ്പെടുത്താന്‍ 2 ലക്ഷം ഗ്രാമങ്ങളിലായി നാല് ലക്ഷം വളണ്ടിയര്‍മാരെ പരിശീലിപ്പിക്കും. 43 ദിവസത്തിനുള്ളില്‍ 6.88 ലക്ഷം വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയതായും ഉടന്‍ തന്നെ അത് എട്ട് ലക്ഷമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പാര്‍ട്ടി അദ്ദേഹത്തിന്റെ ജന്മദിനം ‘സേവാ സപ്ത’ എന്ന് ആഘോഷിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button