ErnakulamKeralaLatest NewsNews

വിവാഹത്തട്ടിപ്പുകാരനെ രാജ്യാതിര്‍ത്തിയിൽ പിടിക്കാനെത്തിയ പോലീസ് മലയിടിച്ചിലില്‍പ്പെട്ടു

കൊച്ചി: വിവാഹത്തട്ടിപ്പും സ്ത്രീപീഡനവും നടത്തി മുങ്ങിയ പ്രതിയെ നേപ്പാള്‍ അതിര്‍ത്തിയിൽ പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥർ മലയിടിച്ചിലില്‍ പെട്ടു. പ്രതിയെ പിടികൂടി മടങ്ങും വഴി കൊച്ചി സിറ്റി പോലീസ് സംഘമാണ് രണ്ടുവട്ടം മലയിടിച്ചിലിനെ അഭിമുഖീകരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറിന്റെ ചില്ലും തകര്‍ന്നു. ബുധനാഴ്ച രാവിലെ അഞ്ചിന് ചമ്പാവത്ത് ദോണിലുണ്ടായ മലയിടിച്ചിലില്‍ ഇവരുടെ കാറിന്റെ മുന്നിലെ ചില്ല് തകര്‍ന്നു.

ഭാഗ്യംകൊണ്ടുമാത്രമാണ് ജീവന്‍ നഷ്ടമാകാതിരുന്നതെന്ന് എ.എസ്.ഐ. വിനോദ് കൃഷ്ണ പറഞ്ഞു. മണ്ണിടിഞ്ഞുവീണ് വാഹനങ്ങള്‍ കൊക്കയിലേക്ക് പതിക്കുന്നത് ഇവിടെ പതിവാണ്. കലൂര്‍ അശോക റോഡിലെ യുവതിയുടെ പരാതിയില്‍ കായംകുളം പട്ടോളി മാര്‍ക്കറ്റ് സുമാലയത്തില്‍ തമ്പി (47) യെ പിടികൂടാനാണ് സംഘം രാജ്യാതിര്‍ത്തിയിലെത്തിയത്. എറണാകുളം നോര്‍ത്ത് പോലീസാണ് കേസെടുത്തത്.

Also Read: ചരിത്രം തിരുത്തി കേന്ദ്രം: ഡിഫെൻസ് അക്കാദമിയും കൈപിടിയിലാക്കി വനിതകൾ

എ.എസ്.ഐ. വിനോദ് കൃഷ്ണ, സി.പി.ഒ.മാരായ കെ.എസ്. സുനില്‍, കെ.സി. മഹേഷ് എന്നിവര്‍ തീവണ്ടിയില്‍ ഡല്‍ഹിയില്‍നിന്ന് ഉത്തരാഖണ്ഡിലെ തനക്പൂരിലെത്തി. ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി ഉത്തരാഖണ്ഡ്-നേപ്പാള്‍ അതിര്‍ത്തിയായ ദാര്‍ചുലയില്‍ ആണെന്നറിഞ്ഞു. മലമ്പാതയിലൂടെ 237 കിലോമീറ്റര്‍ അകലെയുള്ള ദാര്‍ചുലയിലേക്ക് ടാക്‌സി വിളിച്ചുപോയ ഇവര്‍ ചൊവ്വാഴ്ച രാത്രി പ്രതിയെ കസ്റ്റഡിയിലെടുത്തു. നടപടികള്‍ പൂര്‍ത്തിയാക്കി രാത്രിതന്നെ തനക് പൂരിലേക്ക് മടങ്ങി. രാവിലെ 11-ന് തനക്പൂരില്‍ നിന്ന് ഡല്‍ഹിക്കുള്ള തീവണ്ടി പിടിക്കുകയായിരുന്നു ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button