Latest NewsNewsInternationalGulf

ഷാർജയിൽ നിന്നും സൗദി അറേബ്യയിലേക്ക് പ്രതിദിന വിമാന സർവ്വീസുകൾ ആരംഭിക്കാനൊരുങ്ങി എയർ അറേബ്യ

ഷാർജ: ഷാർജയിൽ നിന്നും സൗദി അറേബ്യയിലേക്ക് പ്രതിദിന വിമാന സർവ്വീസുകൾ ആരംഭിക്കാനൊരുങ്ങി എയർ അറേബ്യ. ട്വിറ്ററിലൂടെയാണ് എയർ അറേബ്യ ഇക്കാര്യം അറിയിച്ചത്. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ സെപ്തംബർ 14 ന് ആരംഭിക്കുമെന്ന് എയർ അറേബ്യ വ്യക്തമാക്കി.

Read Also: ചികിത്സ നിഷേധിച്ചെന്ന് പരാതി: നിപ ബാധിച്ച് കുട്ടി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്

അതേസമയം സൗദി അറേബ്യയിലേക്കും സെന്റ് പീറ്റേഴ്സ് ബർഗിലേക്കുമുള്ള സർവ്വീസുകൾ പുന:രാരംഭിക്കാനൊരുങ്ങുകയാണ് എമിറേറ്റ്സ് എയർലൈൻസും. സെപ്തംബർ 11 മുതൽ സൗദി അറേബ്യയിലേക്കുള്ള സർവ്വീസുകൾ പുന:രാരംഭിക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. ഒക്ടോബർ 8 മുതലാണ് സെന്റ് പിറ്റേഴ്‌സ് ബർഗിലേക്കുള്ള സർവ്വീസുകൾ പുന:രാരംഭിക്കുന്നത്.

ശനിയാഴ്ച മുതൽ എമിറേറ്റ്‌സ് സൗദി അറേബ്യയിലേക്ക് 24 പ്രതിവാര വിമാന സർവീസുകൾ ആരംഭിക്കും. സെപ്തംബർ 16 മുതൽ റിയാദിലേക്കുള്ള വിമാന സർവ്വീസുകൾ ഇരട്ടിയായി വർധിപ്പിക്കും.

Read Also: നിയമസഭാ കയ്യാങ്കളി: തിരുവനന്തപുരം സിജെഎം കോടതിവിധി രമേശ് ചെന്നിത്തലയ്‌ക്കേറ്റ വന്‍തിരിച്ചടി: മന്ത്രി വി. ശിവന്‍കുട്ടി

ഒക്ടോബർ 8 മുതൽ, ദുബായിക്കും സെന്റ് പീറ്റേഴ്‌സ്ബർഗിനും ഇടയിൽ ആഴ്ചയിൽ നാല് തവണ സർവീസ് നടത്തുമെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button