Latest NewsInternational

ലോകത്താദ്യമായി ക്യൂബയിൽ 2 വയസിന് മുകളിലുള്ള കുഞ്ഞുങ്ങൾക്കും വാക്സീൻ തുടങ്ങി: ലോകാരോഗ്യസംഘടനയുടെ അംഗീകാരമില്ല

2020 മാർച്ച് മുതൽ അധികനാളും അടഞ്ഞുകിടന്നിരുന്ന സ്കൂളുകൾ ഇന്നലെ തുറന്നെങ്കിലും ടിവിയിലൂടെയാണ് ക്ലാസുകൾ.

ഹവാന : ലോകത്താദ്യമായി ക്യൂബയിൽ 2 വയസ്സിനു മേലുള്ള കുട്ടികൾക്കു കോവിഡ് വാക്സിനേഷൻ തുടങ്ങി. ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടില്ലാത്ത തദ്ദേശ വാക്സീനാണ് കുത്തിവയ്ക്കുന്നത്. സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി 2 മുതൽ 11 വരെ പ്രായമ‌ുള്ളവരിലാണ് ഇന്നലെ കുത്തിവയ്പ് തുടങ്ങിയത്. 2020 മാർച്ച് മുതൽ അധികനാളും അടഞ്ഞുകിടന്നിരുന്ന സ്കൂളുകൾ ഇന്നലെ തുറന്നെങ്കിലും ടിവിയിലൂടെയാണ് ക്ലാസുകൾ.

ലോകത്ത് ഇതുവരെ കുട്ടികൾക്ക് കുത്തിവയ്പ് നടത്തിയിട്ടുള്ള രാജ്യങ്ങളിൽ 12നു മേൽ പ്രായമുള്ളവർക്കാണ് നൽകിയിട്ടുള്ളത്. 12നു മേലുള്ള കുട്ടികൾൾക്കു ക്യൂബയിൽ കുത്തിവയ്പ് 3ന് തന്നെ ആരംഭിച്ചിരുന്നു. ചൈനയും യുഎഇയും വെനസ്വേലയും 2 വയസ്സ് മുതലുള്ളവർക്ക് കുത്തിവയ്പ് നൽകുമെന്നു പ്രഖ്യാപിച്ചിരുന്നു. എങ്കിലും ഇപ്പോൾ ക്യൂബയാണ് ആദ്യമായി കുട്ടികൾക്ക് കുത്തിവയ്പ് എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button