ദുബായ്: ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് യുഎഇ വനിത. യുഎഇയിലെ റസാൻ അൽ മുബാറക്കാണ് ആഗോള എൻവയോൺമെന്റൽ ഏജൻസിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 72 വർഷത്തെ ചരിത്രത്തിൽ ഐയുസിഎൻ നയിക്കുന്ന രണ്ടാമത്തെ വനിതയാണ് റസാൻ അൽ മുബാറക്ക്. 1978 ന് ശേഷം അറബ് ലോകത്ത് നിന്നുള്ള ആദ്യ പ്രസിഡന്റും റസാൻ അൽ മുബാറക്കാണ്.
ഫ്രാൻസിലെ മാർസെയിൽ നടന്ന ഐയുസിഎൻ വേൾഡ് കൺസർവേഷൻ കോൺഗ്രസിലാണ് റസാൻ അൽ മുബാറക്കിനെ തെരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത്. 150 ലധികം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഭൂരിഭാഗം അംഗ സംഘടനകളും അൽ മുബാറക്കിന് അനുകൂലമായി വോട്ട് ചെയ്തു. ഐയുസിഎൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിൽ അതീവ സന്തോഷവതിയാണെന്ന് റസാൻ അൽ മുബാറക് പ്രതികരിച്ചു.
പ്രകൃതി സംരക്ഷണത്തെ ആഗോള സുസ്ഥിരതാ അജണ്ടയുടെ മുൻനിരയിലേക്ക് ഉയർത്തേണ്ടതിനെ കുറിച്ചും അൽ മുബാറക് സംസാരിച്ചു.
Post Your Comments