ദുബായ് : ജിസിസി രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് വരുന്നവര്‍ക്ക് അതത് രാജ്യങ്ങളുടെ ഔദ്യോഗിക കൊവിഡ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ യുഎഇയില്‍ ഉപയോഗിക്കാൻ അനുമതി. യുഎഇ നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്‍മെന്റ് അതോരിറ്റി ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.
Read Also : കോവിഡ് മൂന്നാം തരംഗം : ആശ്വാസ വാർത്തയുമായി ആരോഗ്യ വിദഗ്ധര്‍
കൊവിഡ് വാക്സിനേഷന്‍ വിവരങ്ങളും പിസിആര്‍ പരിശോധനയുടെ വിശദാംശങ്ങളും ഈ ആപ്ലിക്കേഷനുകളിലൂടെ യുഎഇയില്‍ പരിശോധനയ്‍ക്ക് വിധേയമാക്കണം. യുഎഇയിലെ ഗ്രീൻ പാസ് സംവിധാനം സ്വീകരിക്കുന്ന എല്ലായിടത്തും പ്രവേശിക്കാൻ ഈ ആപ്പ് ഉപയോഗിക്കാം.
ജി.സി.സി രാജ്യങ്ങള്‍ക്കിടയിലെ യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടാണ് യുഎഇ അധികൃതരുടെ പുതിയ നീക്കം. യുഎഇയില്‍ ഗ്രീന്‍ പാസ് സംവിധാനം ഉപയോഗിക്കുന്ന ഏത് സ്ഥലങ്ങളിലും പ്രവേശിക്കാന്‍ മറ്റ് ജി.സി.സി രാജ്യങ്ങളിലെ സമാനമായ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം.
Post Your Comments