KeralaLatest NewsNews

സഹകരണബാങ്കിലേക്ക് ഇ.ഡിയെ ക്ഷണിച്ചുവരുത്തുന്ന നടപടിയായിപ്പോയി ജലീലിന്റേതെന്ന് സിപിഎം

വ്യക്തിവൈരാഗ്യമുണ്ടെങ്കില്‍ അത് തീര്‍ക്കാനുള്ള വേദിയായി സര്‍ക്കാര്‍ ഒരു കാര്യത്തേയും കാണില്ലെന്നും

തിരുവനന്തപുരം: എ.ആര്‍. നഗര്‍ സഹകരണ ബാങ്ക് വിഷയത്തില്‍ ഇഡി അന്വേഷണം വേണമെന്ന ജലീലിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി കളഞ്ഞിതിന് പിന്നാലെ അതൃപ്തി അറിയിച്ച് സിപിഎം. സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ ഇക്കാര്യത്തിലുള്ള അതൃപ്തി കെ.ടി. ജലീലിനെ നേരിട്ട് വിളിച്ച് അറിയിച്ചു. കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യംവെയ്ക്കുന്നത് ശരിയല്ലെന്നും സഹകരണബാങ്കിലേക്ക് ഇ.ഡിയെ ക്ഷണിച്ചുവരുത്തുന്ന നടപടിയായിപ്പോയി ജലീലിന്റേതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞതാണ് തനിക്കും പറയാനുള്ളതെന്ന് സഹകരണമന്ത്രി വി.എന്‍ വാസവന്‍ പ്രതികരിച്ചു. ക്രമക്കേട് ഉണ്ടെന്ന് കണ്ടാല്‍ അത് അന്വേഷിക്കാനും കണ്ടെത്താനും നടപടി എടുക്കാനുള്ള സംവിധാനവും സംസ്ഥാനത്ത് ഉണ്ട്. പിന്നെ എന്തിനാണ് ഇ.ഡി വന്ന് പരിശോധിക്കേണ്ട കാര്യമെന്നും അദ്ദേഹം ചോദിച്ചു. വ്യക്തിവൈരാഗ്യമുണ്ടെങ്കില്‍ അത് തീര്‍ക്കാനുള്ള വേദിയായി സര്‍ക്കാര്‍ ഒരു കാര്യത്തേയും കാണില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുഞ്ഞാലിക്കുട്ടിക്കും മകന്‍ ആഷിഖും 1021 കോടി രൂപയുടെ നിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് കെ.ടി ജലീല്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button