KeralaLatest NewsNews

‘വഴിയേ പോകുന്നവര്‍ക്ക് മറുപടി പറയേണ്ട ബാധ്യത ലീഗിനില്ല, ജലീലിന് നല്‍കേണ്ട മറുപടി മുഖ്യമന്ത്രി കൊടുത്തു’: മുസ്ലിം ലീഗ്

ഞങ്ങളൊക്കെ പറയുന്നതിന് അപ്പുറം മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിട്ടുണ്ട്

മലപ്പുറം: എആര്‍ നഗര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഇഡി അന്വേഷണം വേണമെന്ന കെടി ജലീലിന്റെ നിര്‍ദ്ദേശത്തെ തിരുത്തിയ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് മുസ്ലിം ലീഗ്. ക്രമക്കേടില്‍ ഇഡി അന്വേഷണം ആവശ്യമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം അഭിനന്ദിച്ചു. കെടി ജലീലിനുള്ള മറുപടി മുഖ്യമന്ത്രി നല്‍കി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങളൊക്കെ പറയുന്നതിന് അപ്പുറം മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിട്ടുണ്ട്. വഴിയേ പോകുന്നവര്‍ വെറുതെ ട്രാന്‍സ്‌പോര്‍ട്ട് ബസിന് കല്ലെറിയുന്നത് പോലെ ആരുടെയെങ്കിലും പ്രീതി കിട്ടും എന്ന് കരുതി എറിഞ്ഞു പോകുന്ന ആളുകളുണ്ട്. മുസ്ലിം ലീഗിനെ സംബന്ധിച്ച് ജലീല്‍ ഒന്നുമല്ല. ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. ഉത്തരവാദത്തപ്പെട്ട സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ എതിര്‍ക്കുമ്പോഴാണ് ഞങ്ങള്‍ മറുപടി പറയേണ്ടത്. ഒരു വ്യക്തി വന്ന് വഴിയേ പോകുന്നവരെയൊക്കെ തെറിവിളിച്ചാല്‍ അയാളെ എന്താണ് സ്വാഭാവികമായും വിളിക്കുക, അങ്ങനെ കണ്ടാല്‍ മതി’ എന്ന് പിഎംഎ സലാം പറഞ്ഞു.

സാധാരണ നിലയ്ക്ക് ഉന്നയിക്കാന്‍ പാടില്ലാത്ത കാര്യമാണ് ജലീല്‍ പറഞ്ഞതെന്ന് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എആര്‍ നഗര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ ഡി അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button