KeralaNattuvarthaLatest NewsNews

മുഖ്യമന്ത്രി എനിക്കെന്റെ അച്ഛനെ പോലെ, അദ്ദേഹത്തിന് എന്നെ ശാസിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്: കെ ടി ജലീൽ

ജീവിതത്തില്‍ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല, ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല

കോഴിക്കോട്​: മുഖ്യമന്ത്രി എനിക്കെന്റെ അച്ഛനെ പോലെയെന്ന് കെ ടി ജലീൽ. അദ്ദേഹത്തിന് തന്നെ ശാസിക്കാനും, ഉപദേശിക്കാനും, തിരുത്താനുമുള്ള . എല്ലാ അധികാരവുമുണ്ടെന്നും ട്രോളന്‍മാര്‍ക്കും വലതുപക്ഷ സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞു തീര്‍ക്കാമെന്നും കെ ടി ജലീല്‍ ഫേസ്​ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം ജലീലിനെതിരെ മുഖ്യമന്ത്രി നടത്തിയ വിമർശനം വലിയതോതിൽ ചർച്ചയായിരുന്നു. ഇതിന് മറുപടിയെന്നോണമാണ് കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്‌.

Also Read:കോവിഡ് മൂന്നാം തരംഗം : ആശ്വാസ വാർത്തയുമായി ആരോഗ്യ ​ വിദഗ്​ധര്‍

ജീവിതത്തില്‍ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയില്‍ പോലും ഒന്നും ആര്‍ക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍ വത്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്‍റെ കള്ളപ്പണ ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്നും കെ ടി ജലീല്‍ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ജീവിതത്തിൽ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയിൽ പോലും ഒന്നും ആർക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽ വത്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിൻ്റെ കള്ളപ്പണ-ഹവാല ഇടപാടുകൾക്കെതിരെയും അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും.

മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളൻമാർക്കും വലതുപക്ഷ സൈബർ പോരാളികൾക്കും കഴുതക്കാമം കരഞ്ഞു തീർക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button