ബംഗളൂരു: കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്കാര്‍ക്കും വിലക്കേര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. ഈ മാസം ആരും കര്‍ണാടകയിലേക്ക് വരേണ്ടയെന്നും മടക്കയാത്ര അടുത്തമാസത്തേയ്ക്ക് മാറ്റിവെക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് വ്യാപനവും നിപയും കണിക്കിലെടുത്താണ് പുതിയ തീരുമാനം.
കേരളത്തില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കി. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ ജില്ലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നതിനുമായി ആരോഗ്യ വകുപ്പ് പ്രത്യേക ഉത്തരവിറക്കി. ദക്ഷിണ കന്നട, ഉഡുപ്പി, കുടക്, മൈസൂരു, ചാമരാജ് നഗര്‍ എന്നീ ജില്ലകളില്‍ ശക്തമായ നിരീക്ഷണവും പരിശോധനയും ഏര്‍പ്പെടുത്തി. സംസ്ഥാന വ്യാപകമായാണ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. കേരളത്തില്‍നിന്നും കര്‍ണാടകയിലെ അതിര്‍ത്തി ജില്ലകളിലേക്കും മറ്റു ജില്ലകളിലേക്കും എത്തുന്നവരില്‍ നിപ രോഗ ലക്ഷണമില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
രോഗ ലക്ഷണമുള്ളവരുടെ സ്രവ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കാനും രോഗം സ്ഥിരീകരിച്ചാല്‍ ആന്റി വൈറല്‍ മരുന്നായ റിബാവൈറിന്‍ നല്‍കാമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. രോഗ വ്യാപനത്തെ പ്രതിരോധിക്കാന്‍ സമ്പര്‍ക്ക പട്ടിക ഉള്‍പ്പെടെ തയ്യാറാക്കണം. ദിവസേന ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments