എക്കോസ്പോർട്ട്, ഫിഗോ, ഫ്രീസ്റ്റൈൽ, ആസ്പയർ എന്നിവയുടെ തെരഞ്ഞെടുത്ത ഡീസൽ വേരിയന്റുകളെ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ഐക്കണിക്ക് അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ്. എക്സ്ഹോസ്റ്റ് ടെയിൽ പൈപ്പിൽ നിന്ന് ഉയർന്ന ഉദ്‌വമനം സംബന്ധിച്ച പ്രശ്നം പരിഹരിക്കാൻ കമ്പനി മൊത്തം 31,818 യൂണിറ്റ് വാഹനങ്ങൾ തിരിച്ചു വിളിച്ചിട്ടുണ്ടെന്ന് കാർ ദേഖോ റിപ്പോർട്ട് ചെയ്യുന്നു.
2020 ജനുവരി ഒന്നു മുതൽ 2021 ജൂൺ 9 വരെ നിർമ്മിച്ച എക്കോസ്പോർട്ട്, ഫിഗോ, ഫ്രീസ്റ്റൈൽ, ആസ്പയർ മോഡലുകളുടെ തെരഞ്ഞെടുത്ത ഡീസൽ വകഭേദങ്ങളാണ് കമ്പനി ഇപ്പോൾ തിരിച്ചു വിളിച്ചിരിക്കുന്നത്. സാങ്കേതിക തകരാർ ബാധിച്ച വാഹനങ്ങൾ ഈ മോഡലുകളുടെ ബിഎസ്6 കംപ്ലയിന്റ് പതിപ്പുകളാണ്. ഫോർഡ് ഇക്കോസ്പോർട്ടും ഫോർഡ് ഫിഗോയുടെ ആംബിയന്റ് ഡീസൽ മാനുവൽ വേരിയന്റും ഫ്രീസ്റ്റൈലിന്റെയും ആസ്പയറിന്റെയും എല്ലാ വകഭേദങ്ങളും തിരിച്ചുവിളിച്ചവയിൽ ഉൾപ്പെടും.
Read Also:- ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
ഒരു നിശ്ചിത കാലയളവിനുശേഷം ബിഎസ് 6 ടെസ്റ്റ് നടപടിക്രമങ്ങൾക്കനുസൃതമായി ഇൻ-സർവീസ് ടെസ്റ്റ് സമയത്ത് പരീക്ഷിക്കുമ്പോൾ എക്സ്ഹോസ്റ്റ് ടെയിൽ പൈപ്പിൽ നിന്ന് ഉയർന്ന മലിനീകരണം പുറപ്പെടുവിക്കുന്നതാണ് തകരാറായി കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഈ 31,818 യൂണിറ്റുകളും ഈ പ്രശ്നം ഉണ്ടാക്കിയേക്കില്ലെന്നാണ് ഫോർഡ് വ്യക്തമാക്കുന്നത്.
Post Your Comments