ഗുജറാത്തിലെ ഫോർഡിന്റെ നിർമ്മാണ യൂണിറ്റ് ഏറ്റെടുക്കാൻ ഒരുങ്ങി ടാറ്റാ മോട്ടോഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, 725.7 കോടി രൂപയുടെ കരാറിൽ ഇരു കമ്പനികളും ഒപ്പുവച്ചു. ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡാണ് പ്ലാന്റ് ഏറ്റെടുക്കാൻ ഒരുങ്ങുന്നത്.
പ്രമുഖ യുഎസ് വാഹന നിർമ്മാതാക്കളാണ് ഫോർഡ്. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ ഇന്ത്യൻ വിപണിയിൽ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ച് ഫോർഡ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ നിർമ്മാണം അവസാനിപ്പിച്ചതോടെയാണ് ഗുജറാത്തിലെ പ്ലാന്റ് ടാറ്റ മോട്ടോഴ്സിന് കൈമാറുന്നത്.
Also Read: ‘കേരളത്തിലല്ലാതെ ഇന്ത്യയിൽ മറ്റൊരിടത്തും ഇത്രയും മോശം റോഡുകളില്ല’: കടുത്ത വിമർശനവുമായി ഹൈക്കോടതി
പ്രതിവർഷം ഏകദേശം 3 ലക്ഷം യൂണിറ്റ് വാഹനങ്ങൾ നിർമ്മിക്കാനുള്ള ശേഷിയാണ് ഗുജറാത്തിലെ പ്ലാന്റിന് ഉള്ളത്. ടാറ്റ മോട്ടോഴ്സ് ഏറ്റെടുക്കുന്നതോടെ നിർമ്മാണ ശേഷി ഏകദേശം 4.2 ലക്ഷം യൂണിറ്റ് വരെ ഉയർത്താനാണ് പദ്ധതിയിടുന്നത്. കൂടാതെ, പ്ലാന്റിലെ യോഗ്യരായ ജീവനക്കാർക്ക് കരാറിന്റെ ഭാഗമായി ടാറ്റ മോട്ടോഴ്സിൽ നിയമനം നൽകും.
Post Your Comments