തൃശൂര്‍: മകന്റെ മഴു കൊണ്ടുള്ള മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാതാപിതാക്കള്‍ മരിച്ചു. അവണിശേരി കറുത്തേടത്ത് രാമകൃഷ്ണനും ഭാര്യ തങ്കമണിയുമാണ് മകന്റെ ആക്രമണത്തില്‍ മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് രാമകൃഷ്ണന്‍ മരിച്ചത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഭാര്യ തങ്കമണി ബുധനാഴ്ച രാവിലെയോടെയും മരണത്തിന് കീഴടങ്ങി. മകന്‍ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ അവിണിശേരിയിലായിരുന്നു സംഭവം. മദ്യപിച്ചെത്തിയ പ്രദീപ് മാതാപിതാക്കളെ മഴു കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്കടിയേറ്റ ഇരുവരെയും നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യം തൃശൂര്‍ ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്നായിരുന്നു മരണം. പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്വന്തം ഭാര്യയേയും മകളേയും ഉപദ്രവിച്ചതിനെ തുടര്‍ന്ന് അവര്‍ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. പ്രദീപിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
Post Your Comments