കൊച്ചി: സംസ്ഥാനത്ത് ഇന്നു മുതല്‍ രാത്രികാല കര്‍ഫ്യൂ ഇല്ല. കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് രാത്രികാല കര്‍ഫ്യൂ ഒഴിവാക്കിയത്. തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗത്തിലായിരുന്നു തീരുമാനം.
രാത്രി നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിനൊപ്പം ഞായറാഴ്ച ലോക്ക്ഡൗണും സര്‍ക്കാര്‍ പിന്‍വലിച്ചു. വിവിധ മേഖലയിലെ വിദഗ്ധരുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കണമെന്ന് അവര്‍ ചൂണ്ടി കാണിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് പുതിയ തീരുമാനം. അതേസമയം കഴിഞ്ഞ നാല് ദിവസമായി രോഗികളുടെ വര്‍ദ്ധനയില്‍ കറവാണ് സംസ്ഥാനത്ത് രോഖപ്പെടുത്തുന്നത്. ഒരാഴ്ചത്തെ ശരാശരി രോഗ സ്ഥിരീകരണ നിരക്ക് 17.91 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
ഓണാഘോഷത്തിന്റെ ഭാഗമായി കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നേക്കുമെന്ന ഭീതിയിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. എന്നാല്‍, പ്രതീക്ഷിച്ച രോഗ വ്യാപനമുണ്ടായില്ലെന്നാണ് വിലയിരുത്തല്‍. ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.
Post Your Comments