ErnakulamThrissurPalakkadMalappuramCOVID 19KozhikodeThiruvananthapuramWayanadKollamKannurPathanamthittaKasargodAlappuzhaKottayamIdukkiLatest NewsKeralaNattuvarthaNews

നിയന്ത്രണങ്ങളില്‍ ഇളവ്: കോളേജുകള്‍ തുറക്കുന്നു, കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

അവസാന വര്‍ഷ ഡിഗ്രി, പിജി ക്ലാസുകളാണ് ആരംഭിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 4 മുതല്‍ കോളേജുകളില്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. കോളജുകളിലേയും സാങ്കേതിക സ്ഥാപനങ്ങളിലേയും അവസാന വര്‍ഷ ഡിഗ്രി, പിജി ക്ലാസുകളാണ് ആരംഭിക്കുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസുകള്‍ നടത്താനാണ് നീക്കം. പകുതി വീതം വിദ്യാര്‍ത്ഥികള്‍ക്ക് ഇടവിട്ട ദിവസം ക്ലാസ് എന്ന തരത്തില്‍ നടപടി സ്വീകരിക്കും. അവസാന രണ്ട് സെമസ്റ്റര്‍ ക്ലാസുകള്‍ നടത്തും.

കൊവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചു കൊണ്ടായിരിക്കും ക്ലാസുകള്‍ നടത്തുക. വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കാന്‍ സ്ഥാപനതലത്തില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ക്ലാസുകള്‍ ക്രമീകരിക്കുന്നതിന്റെ സമയം സംബന്ധിച്ച കാര്യങ്ങളില്‍ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. കഴിഞ്ഞ വര്‍ഷം ക്രമീകരിച്ച അതേ രീതിയില്‍ തന്നെയായിരിക്കും ക്ലാസുകള്‍ ക്രമീകരിക്കുക. മുഴുവന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വാക്സിന്‍ ഉറപ്പാക്കും. വിശദ തീരുമാനത്തിന് ക്ലാസുകള്‍ തുടങ്ങുന്നതിന് മുമ്പായി അടുത്ത ദിവസം പ്രിന്‍സിപ്പല്‍മാരുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button