Latest NewsIndia

അംബാനിയുടെ ആസ്​തി 100 ബില്യണ്‍ ഡോളറിലേക്ക്​: ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചു

ജീവനക്കാരുടെ പ്രകടനം കണക്കിലെടുക്കാതെ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ റിലയന്‍സ്​ മുഴുവന്‍ ജീവനക്കാര്‍ക്കും ബോണസ് നല്‍കിയിരുന്നു

ന്യൂഡൽഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍.ഐ.എല്‍) ഓഹരികളുടെ കുത്തനെയുള്ള വളര്‍ച്ചയ്​ക്ക്​ പിന്നാലെ ചെയര്‍മാര്‍ മുകേഷ് അംബാനിയുടെ മൊത്തം ആസ്തി 100 ബില്യണ്‍ ഡോളറിലേക്ക്​ കുതിക്കുകയാണ്​. അംബാനിയുടെ ആസ്തി വര്‍ധന ഏറ്റവും ഗുണം ചെയ്​തിരിക്കുന്നത്​ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ജീവനക്കാര്‍ക്കാണ്​. പത്ത്​ മുതല്‍ 12 ശതമാനം വരെ ശമ്പള വര്‍ധനവാണ്​ കമ്പനി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്​.

ജീവനക്കാരുടെ പ്രകടനം കണക്കിലെടുക്കാതെ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ റിലയന്‍സ്​ മുഴുവന്‍ ജീവനക്കാര്‍ക്കും ബോണസ് നല്‍കിയിരുന്നു. ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇപ്പോഴത്തെ ആസ്തി​ 92.6 ബില്യണ്‍ ഡോളറാണ്​. ആര്‍.ഐ.എല്‍ ഓഹരികളിലെ കുതിപ്പ് ഈ ആഴ്ച അംബാനിയുടെ മൊത്ത ആസ്തിയില്‍ 15.9 ബില്യണ്‍ ഡോളറിന്റെ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്​.

കഴിഞ്ഞ വര്‍ഷം കോവിഡ്​ മഹാമാരി കാരണം ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുമെന്ന്​ റിലയന്‍സ്​ ​പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പിന്നീട്​ തീരുമാനം മാറ്റി മുഴുവന്‍ ശമ്പളവും നല്‍കുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം വരുമാന വര്‍ധനവ്​ ഉണ്ടായിരുന്നില്ല. തങ്ങളുടെ പെട്രോകെമിക്കല്‍സ്​ ബിസിനസിലെ 15 ലക്ഷത്തിലധികം വരുമാനമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശമ്പളം റിലയന്‍സ്​ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 30-50 ശതമാനം വരെ വെട്ടിക്കുറച്ചിരുന്നു.

എന്നാല്‍, ഒക്​ടോബറില്‍ കുറച്ച ശമ്പളം മുന്‍കാല പ്രാബല്യത്തോടെ തിരിച്ചുനല്‍കി. കമ്പനി തങ്ങളുടെ മറ്റ് ബിസിനസ്സുകളിലെ ശമ്പള വര്‍ദ്ധനവും ഇന്‍സെന്‍റീവുകളും ഉള്‍പ്പെടെ കോവിഡ്​ കാരണം കഴിഞ്ഞ വര്‍ഷം മരവിപ്പിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button