വിയറ്റ്‌നാം: കോവിഡ് നിര്‍ദേശങ്ങള്‍ പാലിക്കാതെ നിയന്ത്രണങ്ങൾ ലംഘിച്ചതിന് യുവാവിന് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ. ഇരുപത്തിയെട്ടുകാരനായ ലെ വാന്‍ ട്രിക്കാണ് തടവുശിക്ഷ നൽകിയതെന്ന് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് രാജ്യത്ത് മറ്റു രണ്ടു പേർക്ക് കൂടി തടവുശിക്ഷ വിധിച്ചിട്ടുണ്ട്. ഒരാള്‍ക്ക് പതിനെട്ടു മാസവും മറ്റൊരാള്‍ക്ക് രണ്ടു വര്‍ഷവുമാണ് തടവ്.
അതേസമയം കോവിഡ് വ്യാപനം കൂടിയതോടെ വിയറ്റ്നാമിൽ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. കോവിഡ് രോഗബാധ സ്ഥിരീകരിച്ചാല്‍ ഇരുപത്തിയൊന്നു ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന് അധികൃതരുടെ നിർദ്ദേശം. നിർദേശങ്ങൾ ലംഘിച്ച് ഇയാൾ ഹോ ചിമിന്‍ സിറ്റിയില്‍നിന്ന് കാ മൗവിലേക്കു യാത്ര ചെയ്തതിനെ തുടർന്ന് ജനകീയ കോടതിയില്‍ വിചാരണ ചെയ്താണ് ശിക്ഷ വിധിച്ചത്. സമൂഹത്തിന് അപകടമുണ്ടാക്കുന്ന വിധത്തില്‍ പകര്‍ച്ച വ്യാധി പരത്തിയെന്ന കുറ്റം ചുമത്തിയാണ് ലെ വാന്‍ ട്രിക്ക് തടവ് സി വിധിച്ചത്.
Post Your Comments