കാബൂള്‍: അഫ്ഗാനിസ്ഥാനിൽ താലിബാന് പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തങ്ങളുടെ ആറ് അന്താരാഷ്ട്ര പങ്കാളികള്‍ക്ക് ക്ഷണക്കത്ത് അയച്ചു. അധികാരാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ റഷ്യ, ചൈന, തുര്‍ക്കി, ഇറാന്, പാക്കിസ്ഥാന്, ഖത്തര്‍ എന്നീ രാജ്യങ്ങളെയാണ് താലിബാന് ക്ഷണിച്ചത്. അഫ്ഗാിസ്താനിലെ സുരക്ഷക്കും പുരോഗതിക്കും വേണ്ടി സഹായിക്കുമെന്ന് സൗദി അറേബ്യന്‍ കിരീടാവകാശി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പാകിസ്താന്, സൗദി അറേബ്യ, യുഎഇ എന്നിവ മാത്രമാണ് 1990 കളിലെ താലിബാന് ഭരണകൂടത്തെ അംഗീകരിച്ച മൂന്ന് രാജ്യങ്ങള്‍. എന്നാല്‍ ഇപ്രാവശ്യം ചൈന, റഷ്യ എന്നീ കമ്യൂണിസ്റ്റ് രാജ്യങ്ങളും താലിബാനോടൊപ്പമുണ്ട്.
Post Your Comments