Latest NewsNewsInternational

താലിബാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു; മുല്ല ഹസ്സന്‍ ഭരണത്തലവന്‍, ബറാദര്‍ ഉപപ്രധാനമന്ത്രി

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു: മുല്ല മുഹമ്മദ് ഹസ്സന്‍ പ്രധാനമന്ത്രി, മുല്ല ബറാദര്‍ ഉപ പ്രധാനമന്ത്രി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. താലിബാന്‍ നേതാവ് മുല്ല മുഹമ്മദ് ഹസ്സനാണ് പ്രധാനമന്ത്രി. മുല്ല ബറാദര്‍ ഉപപ്രധാനമന്ത്രിയാവും. താലിബാന്‍ സ്ഥാപക നേതാക്കളില്‍ ഒരാളായ മുല്ല ബറാദര്‍ ഭരണത്തലവൻ ആകും എന്നായിരുന്നു ഇതുവരെയുള്ള നിഗമനം. എന്നാൽ അധികാര തര്‍ക്കം രൂക്ഷമായതിനെ തുടർന്ന് സാഹചര്യത്തില്‍ പൊതുസമ്മതനെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതിന്റെ ഭാഗമായാണ് മുല്ല മുഹമ്മദ് ഹസ്സനെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിച്ച് ഇടക്കാല സര്‍ക്കാരിനെ പ്രഖ്യാപിച്ചതെന്ന് താലിബാന്‍ വ്യക്തമാക്കി. ഉപപ്രധാനമന്ത്രി മുല്ല ബറാദര്‍ വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്യും. താലിബാന്‍ ഉന്നതാധികാര സഭയായ റെഹ്ബാരി ശുരയുടെ തലവനാണ് യുഎന്‍ ഭീകര പട്ടികയിലുള്ള താലിബാന്‍ നേതാവായ മുല്ല മുഹമ്മദ് ഹസ്സന്‍.

സംസ്ഥാന പോലീസിലല്ല കേരളത്തിലെ സിപിഎമ്മിലാണ് ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നത്: കെ.സുധാകരന്‍

താലിബാന്റെ മതനേതാവ് ഷെയ്ഖ് ഹിബാതുള്ള അഖുന്‍സാദയുമായി അടുത്ത ബന്ധം സൈനിക നേതാവ് എന്നതിലുപരി മത നേതാവ് എന്ന നിലയിൽ അറിയപ്പെടുന്ന ഹസ്സന് പ്രധാനമന്ത്രി പദത്തിലേക്കുള്ള എളുപ്പവഴിയായി എന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ഹസ്സന്‍ പാശ്ചാത്യരോടും മുജാഹിദിനുകളോടും ഒരുപോലെ അകലം പാലിക്കുന്നയാളാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button