മഹാരാഷ്ട്ര: ഒരു വാഹനത്തിന്റെ വളരെ ചെറുതും എന്നാൽ ഒഴിക്കൂടാനാവാത്തതുമായ ഘടകങ്ങളിലൊന്നാണ് ഹോൺ. എന്നാൽ അധികമായാൽ അമൃതും വിഷം എന്നതുപോലെ ഹോണുകളുടെ അമിത ഉപയോഗവും വളരെ അലോസരമാണ്. ഹോണുകളുടെ അമിത ഉപയോഗം മൂലമുണ്ടാവുന്ന നോയിസ് പൊല്യൂഷൻ നിയന്ത്രിക്കാൻ നിരവധി നടപടികൾ മുൻകാലങ്ങളിൽ അധികാരികൾ സ്വീകരിച്ചിട്ടുണ്ട്.
ഇതിനു പിന്നാലെ പുതിയ മാർഗങ്ങൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര ഗതാഗതമന്ത്രി. കാര്‍ ഹോണുകളുടെ ശബ്ദം ഇന്ത്യന്‍ സംഗീത ഉപകരണങ്ങളായിരിക്കണമെന്ന ഒരു ആശയത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയെന്നും അത് നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും ഗഡ്കരി പറയുന്നു. ‘തബല, വയലിന്‍, ബ്യൂഗിള്‍, പുല്ലാങ്കുഴല്‍ തുടങ്ങിയ വാദ്യ ഉപകരണങ്ങളുടെ നാദം വാഹന ഹോണായി കേള്‍ക്കണമെന്നാണ് ഉദ്ദേശിക്കുന്നത്,’ ഗഡ്കരി പറഞ്ഞു. ഈ നിയമങ്ങളില്‍ ചിലത് ഓട്ടോ നിര്‍മ്മാതാക്കള്‍ക്കും ബാധകമാണ്.
Also Read: ഭീമാകോറേഗാവ് കേസ്: എന്‍ഐഎ അറസ്റ്റ് ചെയ്ത റോണ വില്‍സന് ഇടക്കാല ജാമ്യം
അതിനാല്‍, വാഹനം നിര്‍മ്മിക്കുമ്പോള്‍, അതിന് ശരിയായ തരം ഹോണ്‍ ഉണ്ടായിരിക്കുമെന്നും ഇതു സംബന്ധിച്ച നിയമം ഉടന്‍ നടപ്പാക്കുമെന്നും ഗഡ്കരി വ്യക്തമാക്കി. പുതിയ നിയമങ്ങള്‍ക്കായി ഗതാഗത മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്ത്യന്‍ സംഗീത ഉപകരണങ്ങളുടെ ശബ്ദം ഉള്‍പ്പെടുന്ന ‘ശരിയായ തരം ഹോണ്‍’ ഉപയോഗിക്കാന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ഗഡ്കരി പറഞ്ഞു. ‘ഞാന്‍ നാഗ്പൂരിലെ ഒരു ഫ്‌ളാറ്റില്‍ പതിനൊന്നാം നിലയിലാണ് താമസിക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂര്‍ ഞാന്‍ പ്രാണായാമം ചെയ്യുന്നു.
പക്ഷേ, വാഹന ഹോണുകള്‍ പ്രഭാത നിശബ്ദതയെ ശല്യപ്പെടുത്തുകയാണ്. ഇതേതുടര്‍ന്നാണ് വാഹനങ്ങളുടെ ഹോണുകള്‍ ശരിയായ രീതിയില്‍ ആയിരിക്കണമെന്ന ചിന്ത മനസ്സില്‍ വന്നത്,’ അദ്ദേഹം പറഞ്ഞു. നിലവിലെ നിയമങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍ വാഹന ഹോണിന്റെ പരമാവധി ശബ്ദം 112 ഡെസിബല്ലാണ്. ഇതിലും ഉച്ചത്തില്‍ പുറപ്പെടുവിക്കാവുന്നത് ട്രെയിന്‍ ഹോണുകള്‍ക്കാണ്. ഏകദേശം 130-150 ഡെസിബല്‍ ശബ്ദം ട്രെയിന്‍ ഹോണിന് പുറപ്പെടുവിക്കാം. ഹോണിംഗ് ശബ്ദമലിനീകരണത്തിന് കാരണമാകുന്ന സാഹചര്യങ്ങളിൽ, ഇന്ത്യയിലുടനീളം നോ ഹോണിംഗ് സോണുകൾ നിയമം അനുശാസിക്കുന്നുണ്ട്.
എന്നിരുന്നാലും, റോഡിൽ മിക്ക വാഹനങ്ങളും ഈ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. നമ്മുടെ കൊച്ച് കേരളത്തിൽ, ഏത് ഹോണിന്റെയും ശബ്ദം അളക്കാൻ ഉപയോഗിക്കാവുന്ന അത്യാധുനിക സൗണ്ട് മീറ്ററുകളാണ് പൊലീസുകാർ ഇപ്പോൾ സജ്ജീകരിച്ചിരിക്കുന്നത്. ഒരു വാഹനത്തിന്റെ ഹോൺ അനുവദനീയമായതിനേക്കാൾ ഉച്ചത്തിലാണെങ്കിൽ, പൊലീസിന് സ്പോട്ടിൽ വെച്ച് പിഴ ഈടാക്കുകും ചെയ്യാം. ഇത്തരം പരിശോധനകളൊന്നും നടക്കാത്ത രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത് പറയാൻ കഴിയില്ല.
Post Your Comments