KeralaLatest NewsNews

നിപ വൈറസ് : രോഗലക്ഷണങ്ങൾ പ്രകടമായവരുടെ പരിശോധനാ ഫലങ്ങൾ ആരോഗ്യവകുപ്പ് ഇന്ന് ഔദ്യോഗികമായി പുറത്തുവിടും

കോഴിക്കോട് : നിപ രോഗലക്ഷണങ്ങൾ പ്രകടമായവരുടെ പരിശോധനാ ഫലങ്ങൾ ആരോഗ്യവകുപ്പ് ഇന്ന് ഔദ്യോഗികമായി പുറത്തുവിടും. എട്ട് പേരുടെ പരിശോധനാ ഫലമാണ് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഇന്ന് പുറത്തുവിടുക. കഴിഞ്ഞ ദിവസം ലഭിച്ചവരുടെ ഫലമാണ് ഇന്ന് പുറത്തുവിടുക.

Read Also : ക്യാഷ് കൗണ്ടറുകളില്ല, ജീവനക്കാരില്ല : ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന സ്റ്റോർ യു.എ.ഇ യിൽ തുറന്നു 

കുട്ടിയുമായി സമ്പർക്കം പുലർത്തിയ 11 പേരിലാണ് നിലവിൽ രോഗലക്ഷണങ്ങൾ പ്രകടമായിട്ടുള്ളത്. ഇതിൽ മൂന്ന് പേരുടെ ഫലം ഇന്ന് ലഭിക്കുമെന്നാണ് വിവരം. രോഗലക്ഷണങ്ങളുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

അതേസമയം രോഗത്തിന്റെ ഉറവിടം തേടിയുളള പരിശോധനകൾക്കായി ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സംഘം ബുധനാഴ്ച കോഴിക്കോട്ടെത്തും. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വി ആർ ഡി ലാബിൽ നിപ്പ പരിശോധനയ്‌ക്കുള്ള സജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button