News

മാർക്കറ്റുകളിൽ കിട്ടുന്ന ഫലങ്ങൾ സുരക്ഷിതം: നിപ പകരില്ലെന്ന് ഡോ. കെ.പി അരവിന്ദൻ

കോഴിക്കോട് : മാർക്കറ്റുകളിൽ കിട്ടുന്ന ഫലങ്ങൾ സുരക്ഷിതമാണെന്നും ഇതിൽ നിന്നും നിപ പകരില്ലെന്നും ഡോ. കെ.പി അരവിന്ദൻ. പല മണിക്കൂറുകളോ ദിവസങ്ങളോ കഴിഞ്ഞ് മാർക്കറ്റിൽ എത്തുന്ന ഫലങ്ങളിൽ വൈറസ്സിൻ്റെ ഒരു സാന്നിധ്യവും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.

സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിനടുത്ത് റംബൂട്ടാൻ മരങ്ങളുണ്ടെന്നും ഇവയിൽ വവ്വാലുകൾ വരാറുണ്ടെന്നും സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മാർക്കറ്റുകളിൽ റംബൂട്ടാൻ ആരും വാങ്ങാതായത്.

Read Also  :  പ്രസവം നിർത്താൻ ശസ്ത്രക്രിയ ചെയ്തു, മൂന്നു മാസങ്ങൾക്ക് ശേഷം വീണ്ടും ഗർഭിണിയായാതായി യുവതിയുടെ പരാതി

കുറിപ്പിന്റെ പൂർണരൂപം :

കോഴിക്കോട്ട് മാർക്കറ്റുകളിൽ ഇപ്പോൾ റംബൂട്ടാൻ ആരും വാങ്ങുന്നില്ലത്രെ.
ഇത് തെറ്റിദ്ധാരണ മൂലമാണ്. മാർക്കറ്റുകളിൽ കിട്ടുന്ന ഫലങ്ങൾ തികച്ചും സുരക്ഷിതമാണ്.
വവ്വാലുകൾ കടിച്ചിട്ട ഫലങ്ങളിൽ നിന്ന് രോഗം പകരണമെങ്കിൽ അതിൻ്റെ ഉമിനീർ മുഴുവനായി ഉണങ്ങുന്നതിനു മുൻപ് അത് എടുത്ത് കഴിക്കുകയോ അതെടുത്ത കൈ കഴുകാതെ വായിലേക്കോ മറ്റോ കൊണ്ടു പോവുകയോ വേണം. ഉമിനീർ ഉണങ്ങിക്കഴിഞ്ഞാൽ വൈറസ്സിന് പുറത്ത് അധിക സമയം ജീവിക്കാനാവില്ല. പല മണിക്കൂറുകളോ ദിവസങ്ങളോ കഴിഞ്ഞ് മാർക്കറ്റിൽ എത്തുന്ന ഫലങ്ങളിൽ വൈറസ്സിൻ്റെ ഒരു സാന്നിധ്യവും ഉണ്ടാവില്ല. മാർക്കറ്റുകളിൽ നിന്ന് വാങ്ങുന്ന റംബൂട്ടാനിൽ നിന്നോ മറ്റു ഫലങ്ങളിൽ നിന്നോ നിപ്പ പകരില്ല. ഉറപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button