COVID 19Latest NewsNewsInternational

ഹോം ക്വാറന്റൈൻ ലംഘിച്ച് കോവിഡ് വ്യാപിപ്പിച്ചു : യുവാവിന് 5 വർഷം തടവ്

ഹനോയ് : ഹോം ക്വാറന്റൈൻ ലംഘിച്ച് കോവിഡ് വ്യാപിപ്പിച്ച വിയറ്റ്നാം സ്വദേശിയായ യുവാവിന് 5 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ലെ വാൻ ട്രിയെന്ന 28 കാരനാണ് ശിക്ഷിക്കപ്പെട്ടത്. വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹനോയിയും വാണിജ്യ കേന്ദ്രമായ ഹോ ചി മിൻ നഗരവും കഴിഞ്ഞ കുറച്ച് മാസങ്ങളായി കർശന നിയന്ത്രണത്തിലാണ്.

Read Also : ആരോഗ്യ കേന്ദ്രങ്ങളിലെ ഗ്രീൻപാസ് നിബന്ധന പിൻവലിച്ച് അബുദാബി ഹെൽത്ത് സർവീസസ് 

ഹോം ക്വാറന്റൈൻ ലംഘിച്ച് ട്രി കൊറോണ ഹോട്ട്‌സ്‌പോട്ടായ ഹോ ചി മിൻ സിറ്റിയിൽ നിന്ന് കാ മൗയിലേക്ക് യാത്ര ചെയ്തിരുന്നു. യാത്രയ്‌ക്ക് ഇടയിലാണ് ട്രി മറ്റുളളവരിലേക്ക് രോഗം പടർത്തിയത്. ട്രി കാരണം എട്ട് പേർക്കാണ് രോഗം ബാധിച്ചത്. ഒരാൾ മരിക്കുകയും ചെയ്തുവെന്നാണ് കോടതി റിപ്പോർട്ടിൽ പറയുന്നത്.

വിയറ്റ്നാമിൽ 540,000 കൊറോണ കേസുകളും 13,000 ത്തിലധികം മരണങ്ങളുമാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുളളത്. ഏപ്രിൽ അവസാനം മുതലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button