
തിരുവനന്തപുരം: 70-ാം പിറന്നാൾ ആഘോഷിക്കുന്ന നടൻ മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മതനിരപേക്ഷത ഉയർത്തിപ്പിടിച്ചാണ് മമ്മൂട്ടി എക്കാലത്തും നിലകൊണ്ടിട്ടുള്ളതെന്ന് കോടിയേരി ഫെയ്സ്ബുക്കിൽ കുറിച്ചു. അഭ്രപാളികളിൽ അഭിനയ മികവിന്റെ കൈയ്യൊപ്പ് ചാർത്തി ആസ്വാദക ഹൃദയങ്ങളെ സംതൃപ്തിപ്പെടുത്തിയ മഹാപ്രതിഭയാണ് മമ്മൂട്ടിയെന്നും കേരളത്തിന്റെ കലാ സാംസ്കാരിക മേഖലയ്ക്ക് മമ്മൂട്ടി എന്നും അഭിമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോടിയേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് എഴുപതാം പിറന്നാളിന്റെ നിറവിൽ, ഹൃദയപൂർവ്വം ജൻമദിനാശംസകൾ നേരുന്നു. അഭ്രപാളികളിൽ അഭിനയ മികവിന്റെ കൈയ്യൊപ്പ് ചാർത്തി ആസ്വാദക ഹൃദയങ്ങളെ സംതൃപ്തിപ്പെടുത്തിയ മഹാപ്രതിഭയാണ് മമ്മൂട്ടി. സമൂഹത്തിന്റെ എല്ലാ അടരുകളിലുള്ളവരും അദ്ദേഹത്തിന്റെ ഭാവ ഗരിമയെ ഇഷ്ടപ്പെടുന്നു. മതനിരപേക്ഷത ഉയർത്തിപ്പിടിച്ചാണ് മമ്മൂട്ടി എക്കാലത്തും നിലകൊണ്ടിട്ടുള്ളത്. കേരളത്തിന്റെ കലാ സാംസ്കാരിക മേഖലയ്ക്ക് മമ്മൂട്ടി എന്നും അഭിമാനമാണ്. സഹോദരതുല്യമായ സ്നേഹവായ്പോടെയാണ് മമ്മൂട്ടി പരിചയപ്പെട്ട കാലം മുതൽ ഇടപഴകിയിട്ടുള്ളത്. പ്രിയപ്പെട്ട സഹോദരന് ആയുരാരോഗ്യ സൗഖ്യം ആശംസിക്കുന്നു.
Post Your Comments