Latest NewsNewsInternational

‘ഞങ്ങളെ ജയിലിലടച്ചത് ഇവരാണ്, ഇവരെ ഞങ്ങൾക്ക് വേണം’: വനിതാ ജഡ്ജിമാരെ വേട്ടയാടി താലിബാൻ മോചിപ്പിച്ച ഭീകരർ

തടവിലാക്കിയതിന് പകരം ചോദിക്കാൻ ഭീകരർ: അഫ്ഗാനിൽ വനിതാ ജഡ്ജിമാരെ വേട്ടയാടി താലിബാൻ മോചിപ്പിച്ച കുറ്റവാളികൾ

കാബൂൾ: അഫ്‌ഗാനിസ്ഥാൻ താലിബാന്റെ നിയന്ത്രണത്തിലാണ്. രാജ്യത്ത് നിന്നും ഓടിപ്പോവുക എന്നത് ഇനി എളുപ്പമായിരിക്കില്ല. താലിബാന്റെ ക്രൂരതകൾക്കിടയിൽ തങ്ങളുടേതായ ക്രൂരകൃത്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്ന ‘മുൻ കുറ്റവാളി’കളും രാജ്യത്തുണ്ട്. ഇവരുടെ ലക്ഷ്യം അഫ്‌ഗാനിസ്ഥാനിലെ വനിതാ ജഡ്ജിമാർ ആണ്. തങ്ങളെ ജയിലിലാക്കിയ വനിതാ ജഡ്ജിമാരെ തിരഞ്ഞുപിടിച്ച് വേട്ടയാടുക എന്നതാണ് കുറ്റവാളികളുടെ ലക്ഷ്യം. താലിബാൻ അംഗങ്ങൾക്കൊപ്പമാണ് ഈ ഭീകരരും. അഫ്ഗാൻ കീഴടക്കിയ താലിബാൻ അഫ്ഗാൻ ജയിലിൽ കഴയുന്ന ഐ.എസ് തീവ്രവാദികൾ അടക്കമുള്ള അഞ്ചൂറോളം ഭീകരരെ തുറന്നുവിട്ടിരുന്നു. ഇവരിൽ ഭൂരിഭാഗം ആളുകളും തങ്ങളെ ശിക്ഷിച്ച വനിതാ ജഡ്ജിമാരെ തിരഞ്ഞിറങ്ങിയിരിക്കുകയാണ്.

Also Read:രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു

‘നാലോ അഞ്ചോ താലിബാൻ അംഗങ്ങൾ വന്ന് എന്റെ വീട്ടിലെ ആളുകളോട് ചോദിച്ചു: ‘ഈ വനിതാ ജഡ്ജി എവിടെയാണ്?’ ഇവരാണ് എന്നെ ജയിലിൽ അടച്ചത്’, അഫ്‌ഗാനിലെ വനിതാ ജഡ്ജി ആയിരുന്ന സെഗ് റോയിട്ടേഴ്സിനോട് പറഞ്ഞു. രാജ്യത്തെ എല്ലാ ജഡ്ജിമാരുടെയും ഇപ്പോഴത്തെ അവസ്ഥ ഇതാണെന്ന് സെഗ് വ്യക്തമാക്കുന്നു. നിലവിൽ സെഗ് സുരക്ഷിതമായ ഒരിടത്താണുള്ളത്. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് വുമൺ ജഡ്ജസിലെ (IAWJ) മനുഷ്യാവകാശ സന്നദ്ധപ്രവർത്തകരുടെയും വിദേശ സഹപ്രവർത്തകരുടെയും സഹായത്തോടെയാണ് അവർ രക്ഷപ്പെട്ടത്.

അഫ്ഗാനിസ്ഥാനിൽ 250 ഓളം വനിതാ ജഡ്ജിമാരാണുള്ളത്. സമീപ കാലങ്ങളിൽ താലിബാനെ ഭയന്ന് കുറച്ച് പേർ ഓടിപ്പോയിരുന്നു. ഇവർ സുരക്ഷിതരായി കഴിയുന്നു. എന്നാൽ, പലർക്കും ഇതിനു സാധിച്ചില്ല. പലരും ഇപ്പോഴും രാജ്യത്ത് നിന്നും രക്ഷപെടാൻ ശ്രമിക്കുകയാണ്. ജഡ്ജിമാർക്ക് പുറമെ, താലിബാൻ തീവ്രവാദികളുടെ ലിസ്റ്റിൽ ആയിരക്കണക്കിന് വനിതാ മനുഷ്യാവകാശ സംരക്ഷകരും ഉണ്ടെന്ന് അഫ്ഗാൻ മനുഷ്യാവകാശ പ്രവർത്തകനായ ഹോറിയ മൊസാദിഖ് പറഞ്ഞു.

Also Read:യുവതിയ്‌ക്കൊപ്പം കിടക്ക പങ്കിടാന്‍ 10,000 രൂപ തരാമെന്ന് വയോധികന്‍, യുവതിയുടെ ഭര്‍ത്താവ് 80 കാരനെ കൊലപ്പെടുത്തി

അതേസമയം, ഓഗസ്റ്റ് 15 ന് കാബൂൾ പിടിച്ചടക്കിയതിന് തൊട്ടുപിന്നാലെ നടത്തിയ ഒരു വാർത്താ സമ്മേളനത്തിൽ, ഇസ്ലാമിക നിയമങ്ങൾ അനുസരിച്ച് സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് താലിബാൻ വക്താവ് പറഞ്ഞു. സമൂഹത്തിലെ സുപ്രധാന മേഖലകളിൽ പ്രവർത്തിക്കാൻ അവരെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതിനു വിപരീതമായ കാഴ്ചകളായിരുന്നു പിന്നീട് കാബൂളിൽ കണ്ടത്.

ജനുവരിയിയിൽ രണ്ട് വനിതാ സുപ്രീം കോടതി ജഡ്ജിമാരെ അജ്ഞാതർ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. താലിബാൻ വക്താവ് അന്ന് പറഞ്ഞത് സംഘത്തിന് പങ്കില്ലെന്നായിരുന്നു. നിലവിലെ ജഡ്ജിമാരുടെ അവസ്ഥ കൂട്ടിവായിക്കുമ്പോൾ അന്ന് ജഡ്ജിമാരെ കൊലപ്പെടുത്തിയത് താലിബാൻ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ, താലിബാൻ രാജ്യത്തുടനീളമുള്ള തടവുകാരെ മോചിപ്പിച്ച സാഹചര്യത്തിൽ ഇത് യഥാർത്ഥത്തിൽ വനിതാ ജഡ്ജിമാരുടെ ജീവൻ അപകടത്തിലാക്കുമെന്ന് ഇവിടെയുള്ള ഒരു ജഡ്ജി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button