വെയിലേറ്റ് മുഖം കരുവാളിക്കുന്നത് എല്ലാ പ്രായക്കാരെയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് പ്രതിവിധിയായി പല വഴികൾ പരീക്ഷിച്ച് മടുത്തവരാണ് നിങ്ങളെങ്കിൽ അടുക്കളയിലുണ്ട് ചില വഴികൾ. മുഖത്തെ കരുവാളിപ്പകറ്റാൻ ഇതാ വീട്ടിൽ പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ.
നാരങ്ങാ നീരിൽ തേൻ ചേർത്തുണ്ടാക്കിയ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ച് 30 മിനിറ്റിന് ശേഷം കഴുകി കളയുക. ഇതിൽ അൽപ്പം പഞ്ചസാര ചേർത്ത് സ്‌ക്രബായും ഉപയോഗിക്കാം.
നന്നായി പഴുത്ത തക്കാളിയെടുത്ത് തൊലി കളയുക. ഇത് 1-2 ടീസ്പൂൺ തൈരിൽ നന്നായി ഉടച്ച് ചേർക്കുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ച്ചയിൽ മൂന്നോ നാലോ തവണ പുരട്ടാവുന്നതാണ്.
Read Also:- ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരം
ഉരുളക്കിഴങ്ങ് നീര് മുഖത്ത് നല്ല പോലെ തേച്ച് പിടിപ്പിക്കുക. ഉരുളക്കിഴങ്ങ് വട്ടത്തിലരിഞ്ഞ് കണ്ണിന് മീതെ വയ്ക്കുകയും ചെയ്യാം. 10-20 മിനിറ്റിന് ശേഷം ഇത് കഴുകി കളയുക.
Post Your Comments