മധ്യപ്രദേശ് : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്നയാക്കി വീടുകള്‍ തോറും ഭിക്ഷാടനം നടത്തിച്ച് വീട്ടുകാർ. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ ബനിയ ഗ്രാമത്തിലാണ് സംഭവം. കൂടുതൽ മഴ ലഭിക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടികളെ നഗ്നയാക്കി ചുമലില്‍ ഉലക്ക ചുമത്തി അതില്‍ ഒരു തവളയെ കെട്ടിയിട്ട് നടത്തിച്ചത്.
ആറ് പെണ്‍കുട്ടികളെയാണ് ഇത്തരത്തില്‍ നടത്തിച്ചത്. ഈ പ്രദേശത്ത് മഴ കുറവായത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ആചാരം എല്ലാവര്‍ഷവും നടത്താറുണ്ടെന്ന് ദാമോഹ് പോലീസ് സൂപ്രണ്ട് ഡി.ആര്‍.ടെനിവാര്‍ പറയുന്നു. കുടുംബത്തിലുള്ളവര്‍ തന്നെയാണ് ഇതിന് മുന്‍കൈയെടുക്കുന്നത്.
പെൺകുട്ടികൾ വീടുകളില്‍ നിന്നും ശേഖരിക്കുന്ന ധാന്യം ഗ്രാമത്തിലുള്ള കമ്യൂണിറ്റി കിച്ചണില്‍ എത്തിക്കണം. ഈ സമയം മുഴുവന്‍ ഗ്രാമവാസികളും ഇവിടെ എത്തണം. പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
Post Your Comments