
ദില്ലി: ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് വൈദ്യുത സ്കൂട്ടർ നിർമാതാക്കളാണ് ഏഥർ എനർജി. ചുരുങ്ങിയ കാലം കൊണ്ട് രാജ്യത്തെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ ശ്രദ്ധേയരായ കമ്പനി ഇപ്പോൾ കുറഞ്ഞ വിലയുള്ള ഒരു ഇലക്ട്രിക് സ്കൂട്ടറിനെ വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് റഷ് ലൈൻ റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ ഏഥറിന് 450 പ്ലസ്, 450 എക്സ് എന്നിങ്ങനെ രണ്ട് മോഡലുകളാണുള്ളത്. 450 പ്ലസിന് 1,25,490 രൂപയാണ് വിലവരുന്നത്. 450 എക്സിന് 1,44,500 രൂപയാണ് ഷോറൂം വില. ഏഥറിനെ കൂടുതൽ ജനപ്രീതിയുള്ള വാഹനമാക്കുന്നതിന് തടസ്സമായത് ഈ ഉയർന്ന വിലയാണ്. അതുകൊണ്ടു തന്നെ ഇതിനൊരു പരിഹാരമായിട്ടാണ് പുതിയ സ്കൂട്ടറിന്റെ വരവെന്നാണ് റിപ്പോർട്ടുകൾ.
Read Also:- അവൻ എന്നോട് ബോൾ ചോദിച്ചു വാങ്ങി, അങ്ങനെ എറിഞ്ഞ സ്പെല്ലാണ് മത്സരം ടീമിന് അനുകൂലമാക്കിയത്: കോഹ്ലി
ഏഥറിന്റെ നിലവിലുള്ള 450 ഫ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി കുറഞ്ഞ വിലയുള്ള സ്കൂട്ടർ നിർമ്മിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഹോണ്ട ആക്ടീവയുടെ വില നിലവാരത്തിൽ വരുന്ന സ്കൂട്ടാറാണ് ഏഥർ നിർമ്മിക്കുക എന്നാണ് റഷ് ലൈൻ റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഒരു ലക്ഷത്തിൽ താഴെയായിരിക്കും വാഹനത്തിന്റെ വില.
Read Also:- അകാല വാര്‍ധക്യം തടയാൻ!!
ഓല, ഒക്കിനാവ, സിമ്പിൾ തുടങ്ങിയ വിലകുറഞ്ഞ എതിരാളികളെ നേരിടാനും ബഡ്ജറ്റ് ഇവി ഏഥറിനെ സഹായിക്കും. ഓല എസ് 1 ( 99,999 രൂപ) സിമ്പിൾ വൺ (1,09,999) എന്നിങ്ങനെ വാഹനങ്ങൾ പ്രധാന എതിരാളികളാകും. വില കുറയുന്നതോടെ വാഹനം കൂടുതൽ ജനപ്രിയമാകുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.
Post Your Comments