തിരുവനന്തപുരം: ഇത്തവണയും കെഎസ്ആർടിസിയിൽ ശമ്പളം വൈകുമെന്ന് ധനവകുപ്പ്. സർക്കാർ നൽകേണ്ട 65 കോടി രൂപ ധനസഹായം ഇതുവരെ നൽകിയിട്ടില്ലാത്തതിനാൽ ഓഗസ്റ്റിലെ ശമ്പളം നൽകാൻ പണമില്ലെന്നാണ് ധനവകുപ്പ് കോർപറേഷനെ അറിയിച്ചു.
കഴിഞ്ഞമാസം ശമ്പളം വൈകിയതിനെ തുടർന്ന് ജീവനക്കാർ എംഡിക്ക് എതിരെ രംഗത്തെത്തിയിരുന്നു. കെ സ്വിഫ്റ്റിനോടുളള ജീവനക്കാരുടെ എതിർപ്പ് മൂലം സർക്കാർ മനഃപൂർവ്വം ശമ്പളം വൈകിപ്പിക്കുകയാണെന്നാണ് തൊഴിലാളി സംഘടനകൾ ആരോപിച്ചു.
2016 ഫെബ്രുവരി 28ന് ശമ്പളക്കരാർ അവസാനിച്ചതിന് ശേഷം വർഷങ്ങൾ കഴിഞ്ഞിട്ടും പുതിയ കരാറിനായി പ്രാഥമിക ചർച്ചകൾ പോലും നടത്തിയിട്ടില്ല. ജൂൺ 30ന് പുതിയ ശമ്പളം ലഭിക്കുമെന്ന് മുഖ്യമന്ത്രി വാക്ക് നൽകിയെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും മറ്റ് വകുപ്പുകളിൽ ഇതിനകം രണ്ട് തവണ ശമ്പളപരിഷ്കരണം നടന്നെന്നും ജീവനക്കാർ വ്യക്തമാക്കുന്നു.
Post Your Comments