ഒന്റാരിയോ: കനേഡിയന്‍ പ്രധാനമന്ത്രിക്ക് നേരെ പ്രതിഷേധക്കാരുടെ കല്ലേറ്. തുടരെ തുടരെയുള്ള കല്ലേറില്‍ നിന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഒന്റാരിയോയിലെ ലണ്ടനില്‍ തിരഞ്ഞെടുപ്പ് റാലിക്ക് എത്തിയപ്പോഴാണ് ട്രൂഡോയ്ക്ക് നേരെ പര്‍പ്പിള്‍ പീപ്പിള്‍സ് പാര്‍ട്ടി ടീ ഷര്‍ട്ടുകള്‍ ധരിച്ചെത്തിയ പ്രതിഷേധക്കാര്‍ കല്ലേറ് നടത്തിയത്. കോവിഡ് നിയന്ത്രണങ്ങളിൽ പാളിച്ചകളാണ് പ്രധാനമന്ത്രിക്ക് നേരെ അക്രമണമുണ്ടാകാൻ പ്രതിഷേധക്കാരെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
ഇന്നലെ രാവിലെയാണ് സംഭവം. പ്രധാനമന്ത്രി എത്തിച്ചേര്‍ന്നതിന് പിന്നാലെ നൂറ് കണക്കിന് പോന്ന പ്രതിഷേധക്കാര്‍ കല്ലെറിയുക ആയിരുന്നു. ‘നോ വാക്‌സിന്‍ പാസ്‌പോര്‍ട്ട്‌സ്’ , ‘ നോ മോര്‍ ലോക്ക്ഡൗണ്‍സ്’ തുടങ്ങിയ പ്ലക്കാര്‍ഡുമേന്തിയാണ് പ്രതിഷേധക്കാര്‍ എത്തിയത്. രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും കല്ലേറുണ്ടായെങ്കിലും ഇരുവരും പരിക്കുകള്‍ കൂടാതെ രക്ഷപ്പെട്ടു.
2018ല്‍ ഹാമില്‍ട്ടനില്‍ നടന്ന മേയറല്‍ റാലിയില്‍ അദ്ദേഹത്തിന് നേരെ ഒരു സ്ത്രീ മത്തങ്ങ കുരുകള്‍ എറിഞ്ഞിട്ടുണ്ട്. എന്നാല്‍ കല്ലേറ് ഇതാദ്യമാണ്. കഴിഞ്ഞയാഴ്ച ഒന്റാരിയോയിലെ ബോള്‍ട്ടനില്‍ നടത്താനിരുന്ന തിരഞ്ഞൈടുപ്പ് റാലിയും പ്രതിഷേധക്കാരെ ഭയന്ന് മാറ്റിവെച്ചിരുന്നു.
Post Your Comments