ഓവൽ: അനുമതി ഇല്ലാതെ പൊതുചടങ്ങിൽ പങ്കെടുത്തതിന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയോടും നായകൻ വിരാട് കോഹ്‌ലിയോടും വിശദീകരണം തേടി ബിസിസിഐ. ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് ഇരുവരും പങ്കെടുത്തത്. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ അനുമതിയില്ലാതെയാണ് ഇരുവരും പൊതു ചടങ്ങിൽ പങ്കെടുത്തത്.
ഇരുവരും പങ്കെടുത്ത പൊതു ചടങ്ങിന്റെ ചിത്രങ്ങൾ ബിസിസിഐയ്ക്ക് കിട്ടിയിട്ടുണ്ട്. വിഷയത്തെക്കുറിച്ച് ബോർഡ് അന്വേഷിക്കും. ഇക്കാര്യത്തിൽ ഇന്ത്യൻ ടീമിന്റെ അഡ്മിനിസ്ട്രേറ്റർ മാനേജരായ ഗിരിഷ് ഡോംഗ്രയുടെ റോൾ എന്തായിരുന്നു എന്ന കാര്യവും ബിസിസിഐ പരിശോധിക്കുന്നുണ്ടെന്ന് ബോർഡിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
Read Also:- രവി ശാസ്ത്രിക്ക് പിന്നാലെ പരിശീലക സംഘത്തിലെ രണ്ട് പേർക്കുകൂടി കോവിഡ്
രവി ശാസ്ത്രി, ഫീൽഡിങ് പരിശീലകൻ ആർ ശ്രീധർ, ബൗളിംഗ് പരിശീലകൻ ഭരത് അരുൺ എന്നിവർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിസിസിഐ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്. പര്യടനത്തിന് ശേഷം ഇരുവരും തിരിച്ചെത്തിയാൽ ഇക്കാര്യത്തിൽ രേഖാമൂലമുള്ള വിശദീകരണം വാങ്ങാനുള്ള തീരുമാനത്തിലാണ് ബിസിസിഐ.
Post Your Comments