Latest NewsNewsInternational

മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേയും വടക്കന്‍ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദും എവിടെയെന്ന് ചോദ്യം

കാബൂള്‍ : പഞ്ചശിര്‍ വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേയും വടക്കന്‍ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദും എവിടെ എന്ന ചോദ്യം ഉയരുന്നു.
ദിവസങ്ങളായി പഞ്ചശിറിലെ ജനങ്ങള്‍ നടത്തിയ പ്രതിരോധത്തിന് വിരാമമിട്ടുകൊണ്ടാണ് ഭീകരര്‍ പ്രദേശം പിടിച്ചെടുത്തത്. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെയാണ് താലിബാന്‍ ഭീകരര്‍ പഞ്ചശിര്‍ പിടിച്ചെടുത്തതെന്നാണ് പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട്. താഴ്വരയിലേക്ക് കയറിയ ഭീകരരെ വടക്കന്‍ സഖ്യം തടവിലാക്കുകയും കൊന്നൊടുക്കുകയും ചെയ്തപ്പോള്‍ താലിബാന്‍ ഭീകരര്‍ പാക് സൈനികരെ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പാകിസ്താന്‍ വ്യോമസേനയുടെ ഡ്രോണുകള്‍ ഉപയോഗിച്ചാണ് പഞ്ചശിറില്‍ ആക്രമണങ്ങള്‍ നടത്തിയത്. അമറുള്ള സലേയുടെ വീടിന് നേരെയും ഡ്രോണ്‍ ഉപയോഗിച്ച് ബോംബാക്രമണം നടന്നു.

ആക്രമണത്തിന് പിന്നാലെ അമറുള്ള സലേയും അഹമ്മദ് മസൂദും സുരക്ഷിത സ്ഥലങ്ങളിലേക്ക് നീങ്ങി എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. താലിബാന്‍ ഭീകരര്‍ കണ്ടെത്തിയാല്‍ മൃഗീയമായി കൊലപ്പെടുത്തുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഇവര്‍ പ്രദേശത്ത് നിന്നും പലായനം ചെയ്തത് എന്നാണ് വിവരം. നേരത്തെ പഞ്ച്ശീര്‍ പ്രതിരോധ സേനയുടെ ചീഫ് കമാന്‍ഡര്‍ ആയ സലേ മുഹമ്മദിനെ താലിബാന്‍ വകവരുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button