KeralaLatest NewsNews

നിപ വൈറസ് : റമ്പൂട്ടാനെ കുറിച്ചുള്ള ഭയം കര്‍ഷകരെ ബാധിക്കരുതെന്ന് കൃഷ്ണകുമാര്‍

കൃഷ്ണകുമാറിന്റെ റമ്പൂട്ടാന്‍ കൃഷി കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്താണ് വലിയ രീതിയില്‍ ശ്രദ്ധ നേടിയത്

തിരുവനന്തപുരം : സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് മരണപ്പെട്ട വിദ്യാർത്ഥി റമ്പൂട്ടാൻ കഴിച്ചിരുന്നുവെന്ന സൂചന ജനങ്ങളിൽ ആശങ്ക സൃഷിടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ റമ്പൂട്ടാനെ കുറിച്ചുള്ള ഭയം കര്‍ഷകരെ ബാധിക്കരുതെന്ന് പറയുകയാണ് നടന്‍ കൃഷ്ണ കുമാര്‍. പഴവര്‍ഗങ്ങള്‍ കഴിക്കേണ്ടത് ആരോഗ്യത്തിന് നല്ലതാണ് എന്നാൽ, നല്ല രീതിയില്‍ എല്ലാവരും സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൃഷ്ണകുമാറിന്റെ വാക്കുകള്‍:

‘ഒരു ഇന്നോവ കാറിടിച്ച് കുറച്ച് പേര്‍ മരിച്ചു എന്ന് കരുതി നമ്മള്‍ നാളെ തൊട്ട് ഇന്നോവ ഓടിക്കാനാവില്ലെന്ന് പറയാന്‍ കഴിയില്ലില്ലോ. ഞങ്ങളുടെ ഇവിടെ റമ്പൂട്ടാന്‍ സീസണ്‍ കഴിഞ്ഞു. ഇന്ന് റമ്പൂട്ടാന്‍ കഴിഞ്ഞാല്‍ നാളെ പേരക്കയുടെ കാലം വരും പിന്നെ സപ്പോട്ടയുടെ കാലം വരും. കുറച്ച് നാളത്തേക്ക് നമ്മള്‍ സൂക്ഷിക്കുക എന്നത് മാത്രമെ ചെയ്യാന്‍ കഴിയു. ഒരു പഴം വവ്വാല് കടിച്ചതാണെന്ന് കണ്ടാല്‍ കളയുക. നമ്മള്‍ എല്ലാവരും തന്നെ ധാരാളം പഴവര്‍ഗങ്ങള്‍ കഴിക്കുന്നവരാണ്. അത് കഴിക്കുക തന്നെ വേണം. ഏത് പഴവര്‍ഗ്ഗമാണെങ്കിലും വവ്വാലോ മറ്റ് ജീവികളോ കടിച്ചതാണെങ്കില്‍ നമ്മള്‍ ഉപയോഗിക്കാതിരിക്കുക. പഴങ്ങള്‍ ആരോഗ്യത്തിന് നല്ലതാണ്. ഒപ്പം കര്‍ഷകര്‍ എന്നൊരു വലിയ വിഭാഗമുണ്ട് വില്‍ക്കുന്നവരുണ്ട്. അവരെയൊന്നും ബാധിക്കരുത്. അതുകൊണ്ട് ധൈര്യമായിതന്നെ എല്ലാ പഴങ്ങളും കഴിക്കണം.’

Read Also  :  ‘മുഖം മാത്രമേ കാണിച്ചുള്ളൂ, മുഴുവനും കാണിക്കാൻ പറഞ്ഞപ്പോൾ പറ്റില്ലെന്നായി’: മകളുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

കൃഷ്ണകുമാറിന്റെ റമ്പൂട്ടാന്‍ കൃഷി കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്താണ് വലിയ രീതിയില്‍ ശ്രദ്ധ നേടിയത്. സ്വന്തം യൂട്യൂബ് ചാനലിലും മകളും നടിയുമായി അഹാനയുടെ യൂട്യൂബ് ചാനലിലും റമ്പൂട്ടാനെ കുറിച്ചുള്ള വീഡിയോകള്‍ വന്നിരുന്നു. അതിലൂടെയാണ് കൃഷ്ണ കുമാറിന്റെ വീട്ടിലെ റമ്പൂട്ടാന്‍ കൃഷി പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button