അബുദാബി: രാജ്യത്താരംഭിക്കുന്ന 50 പദ്ധതികളുടെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് യു എ ഇ ഗ്രീൻ വിസ പ്രഖ്യാപിച്ചത്. ഗ്രീൻ വിസ ലഭിക്കുന്നവർക്ക് രക്ഷിതാക്കൾക്കൊപ്പം 25 വയസാകുന്നതു വരെ ആൺമക്കളെയും സ്‌പോൺസർ ചെയ്യാം. ഇവരുടെ താമസ വിസ റദ്ദാക്കിയാൽ 90 മുതൽ 180 ദിവസം വരെ രാജ്യത്ത് തങ്ങാനുള്ള ഗ്രേസ് പിരീഡും ലഭിക്കും.
Read Also : നിപ വൈറസ് : രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല, ഇന്നും പരിശോധന തുടരും
നിലവിൽ പ്രൊഫഷണലുകൾക്കും സംരംഭകർക്കുമാണ് ഗ്രീൻ വിസ ലഭിക്കുന്നത്. സ്വന്തമായി ബിസിനസും സ്വയം തൊഴിലും ചെയ്യുന്നവർക്ക് ഫ്രീലാൻസ് വിസ നൽകുമെന്നും യു എ ഇ പ്രഖ്യാപിച്ചിട്ടുണ്ട്.
കമ്പനികളിൽ നിന്നുള്ള വർക്ക് പെർമിറ്റുകളുമായി ഗ്രീൻ വിസ ബന്ധിപ്പിക്കില്ലെന്നും വിദ്യാർഥികൾ, നിക്ഷേപകർ, ബിസിനസുകാർ, പ്രത്യേക വൈദഗ്ധ്യമുള്ളവർ എന്നിവരുൾപ്പെടെ ഉന്നത നേട്ടങ്ങൾ കരസ്ഥമാക്കിയവർക്കാണ് ഗ്രീൻ വിസ അനുവദിക്കുകയെന്നും വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അൽ സ്യൂദി അറിയിച്ചു.
പതിവ് താമസ വിസകളിൽ നിന്ന് വ്യത്യസ്തമായ ആനുകൂല്യങ്ങളും പദവികളും ഗ്രീൻ വിസക്കാർക്കുണ്ടാകും. ഏതെങ്കിലും കമ്പനിയുടെ ഭാഗമല്ലാതെ, സ്വന്തം നിലക്ക് നിലനിൽക്കാൻ ഇത് സഹായിക്കും. കൂടുതൽ ഗ്രേസ് പിരിയിഡ് ലഭിക്കുന്നതിനാൽ വിസ കാലാവധി കഴിഞ്ഞാലും ആറുമാസം വരെ രാജ്യത്ത് തങ്ങാനാകും. സാധാരണ വിസ കാലാവധി കഴിഞ്ഞാൽ 30ദിവസമാണ് ഗ്രേസ് പിരിയിഡ്.
അതേസമയം സ്വതന്ത്ര ബിസിനസുകാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും ലഭിക്കുന്ന വിസയാണ് ഫ്രീലാൻസ് വിസ. വിവാഹമോചിതരായ സ്ത്രീകൾക്കും ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന 15 വയസ് പിന്നിട്ട വിദ്യാർത്ഥികൾക്കും വിസ നൽകും.
Post Your Comments